TRENDING:

ബേബി ഡയപ്പറില്‍ നിന്ന് പേപ്പര്‍ പശയും ബാന്‍ഡേജും; വിപ്ലവകരമായ കണ്ടുപിടുത്തം

Last Updated:

അമേരിക്കന്‍ സണ്‍സ്യൂമര്‍ ഗുഡ്സ് കോപ്പറേഷനായ പ്രോക്ടര്‍ & ഗാമ്പിളുമായി സഹകരിച്ച് മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് പുത്തന്‍ സാധ്യതകള്‍ തുറന്നിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന ഡയപ്പറുകള്‍ വന്‍ പരിസ്ഥിതി ആഘാതമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ഇവ പ്രകൃതിയിലേക്ക് ലയിക്കുന്ന വസ്തുക്കള്‍ കൊണ്ടല്ല നിര്‍മ്മിച്ചിരിക്കുന്നത് എന്നത് തന്നെയാണ് ഇതിന് കാരണം. ലോകത്താകമാനം വരുന്ന ജനതയില്‍ നല്ലൊരു പങ്കും ഇത്തരത്തിലുള്ള ഡയപ്പറുകളുടെ ഗുണഭോക്താക്കളാണ്. അതിനാല്‍ ഇത്തരത്തില്‍ പ്രകൃതിയിലേക്ക് എത്തിപ്പെടുന്ന ജീര്‍ണ്ണിച്ച് പോകാത്ത മാലിന്യങ്ങള്‍ ചില്ലറയെന്നുമല്ല പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പരിസ്ഥിതിയ്ക്കും തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവയില്‍ നിന്ന് ഉപ ഉത്പന്നങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്ന ചില ശാസ്ത്ര കണ്ടെത്തല്‍ ആശ്വാസം പകരുന്നതാണ്.
 Paper glue
Paper glue
advertisement

അമേരിക്കന്‍ സണ്‍സ്യൂമര്‍ ഗുഡ്സ് കോപ്പറേഷനായ പ്രോക്ടര്‍ & ഗാമ്പിളുമായി സഹകരിച്ച് മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് പുത്തന്‍ സാധ്യതകള്‍ തുറന്നിരിക്കുന്നത്. ഡയപ്പറുകളിലെ സൂപ്പര്‍അബ്സോര്‍ബന്റ് പോളിമറുകളെ മൂന്ന് ഘട്ടമായ് നടത്തുന്ന പ്രക്രിയയിലൂടെ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന പശയാക്കി മാറ്റുന്നതാണ് പരീക്ഷണം.

കുട്ടികളുടെ ഡയപ്പറില്‍ ഇത്തരത്തിലുള്ള സൂപ്പര്‍അബ്സോര്‍ബന്റ്റ് പോളിമറുകളാണ് ഉപയോഗിക്കുന്നത്. ഇവ പരിസ്ഥിയെ വന്‍ തോതിലാണ് മലിനമാക്കുന്നത്. പോളിമര്‍ പോളിഅക്രിലിക്ക് ആസിഡ് എന്ന വസ്തു കൊണ്ടാണ് കുട്ടികളുടെ ഡയപ്പറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രകൃതിയില്‍ ലയിക്കാത്ത വസ്തുക്കള്‍ കൊണ്ട് ഉണ്ടാകുന്ന മാലിന്യത്തിന് പുറമേ ഇവ പ്ലാസ്റ്റിക് മാലിന്യത്തിനും കാരണമാകുന്നു എന്നാണ് മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ ജീര്‍ണ്ണിക്കാത്ത അബ്സോര്‍ബന്റ് പോളിമറുകളെ റീസൈക്കിള്‍ ചെയ്ത് സ്റ്റിക്കി നോട്ടുകളിലും ബാന്‍ഡേജുകളിലും ഉപയോഗിക്കുന്ന പശയാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

advertisement

നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന സയന്‍സി മാസികയിലാണ് ഇത് സംബന്ധിച്ച ഗവേഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗവേഷണത്തില്‍ കെമിസ്ട്രി ആന്‍ഡ് മാക്രോ മോളിക്യുലാര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിങ്ങിലെ പ്രൊഫസ്സറായ അന്ന മക്നീല്‍, മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ പോളിമര്‍ കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടിയ ടകുണ്ട ചാസോവാഷി എന്നിവരുടെ പ്രബന്ധങ്ങളും അടങ്ങുന്നു.

മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഈ ഗവേഷണ സംഘം, അമേരിക്കന്‍ കണ്‍സ്യൂമര്‍ ഗുഡ്സ് കോപ്പറേഷന്‍ ആയ പ്രോക്ടര്‍ & ഗാമ്പിളുമായി ചേര്‍ന്നാണ് പ്രസ്തുത ഗവേഷണം നടത്തിയത്. രാസ പുനചംക്രമണത്തിലൂടെയാണ് ഉപയോഗശൂന്യമായ ഡയപ്പറുകളെ പുത്തന്‍ രൂപത്തിലേക്ക് മാറ്റുന്നത്. ഇത് ഫലപ്രദവും, ഊര്‍ജ്ജക്ഷമവും, വ്യാവസായിക അടിസ്ഥാനത്തില്‍ പ്രായോഗികവും ആണന്ന് ഇത് സംബന്ധിച്ച പത്രക്കുറിപ്പില്‍ ഗവേഷകര്‍ അവകാശപ്പെടുന്നു.

advertisement

സൂപ്പര്‍അബ്സോര്‍ബന്റ് പോളിമര്‍ കണങ്ങള്‍ റീസൈക്കിള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണന്നും, അതിന് കാരണം അവ നിര്‍മ്മിച്ചിരിക്കുന്നത്, സ്ഥിരമായി വെള്ളം വലിച്ചെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ ജീര്‍ണ്ണിക്കാത്ത വിധത്തിലാണ് എന്നും പത്രക്കുറിപ്പില്‍ ചാസോവാഷി പറയുന്നു. എന്നാല്‍ അക്രിലിക്ക് ആസിഡില്‍ നിന്ന് തന്നെയാണ് സൂപ്പര്‍അബ്സോര്‍ബന്റ് പോളിമറും പശയും ഉണ്ടാക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇവ രണ്ടും ഒരേ വസ്തുവില്‍ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത് എന്ന വസ്തുതയാണ് ഇവയെ റീസൈക്കിള്‍ ചെയ്ത് രൂപമാറ്റം വരുത്തുന്ന പരീക്ഷണത്തില്‍ ഏര്‍പ്പെടാന്‍ ശാസ്ത്രജ്ഞര്‍ക്ക് പ്രചോദനമായത്. ശാസ്ത്ര പ്രബന്ധത്തിന്റെ മറ്റൊരു ലേഖകയായ മക്നീല്‍ പറയുന്നത്, പോളിമറുകള്‍ നിര്‍മ്മിച്ചിരിക്കുന്ന വസ്തുക്കള്‍ അയഞ്ഞ മീന്‍വല പോലെയാണ് കാണപ്പെടുന്നത് എന്നാണ്. നേരത്തെ പറഞ്ഞത് പോലെ, ഡയപ്പറുകള്‍ വെള്ളത്തെ വലിച്ചെടുക്കാന്‍ പ്രാപ്തമായത് കൊണ്ട്, എങ്ങനെ പോളിമര്‍ നെറ്റ്വര്‍ക്കുകളെ വെള്ളത്തില്‍ അലിയിക്കും എന്നതായിരുന്നു ഗവേഷക സംഘം നേരിട്ട പ്രധാന വെല്ലുവിളി. എന്നാല്‍, പോളിമറുകള്‍ ആസിഡിന്റെയോ ലോഹത്തിന്റെയോ സാന്നിധ്യത്തിലാണ് ചൂടാക്കുക. ഇതാണ് ഗവേഷകരെ പ്രശ്ന പരിഹാരത്തിലേക്ക് നയിച്ചത്. അങ്ങനെ ഗവേഷണ സംഘം, തകര്‍ന്ന പോളിമര്‍ ചെയിനില്‍ നിന്ന് പശ കണ്ടെത്താനുള്ള ഗവേഷണത്തില്‍ വിജയം കാണുകയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബേബി ഡയപ്പറില്‍ നിന്ന് പേപ്പര്‍ പശയും ബാന്‍ഡേജും; വിപ്ലവകരമായ കണ്ടുപിടുത്തം
Open in App
Home
Video
Impact Shorts
Web Stories