‘താനൂർ ബോട്ട് അപകടത്തെക്കുറിച്ചുള്ള വാർത്ത അധികം വായിച്ചില്ല. 21 പേർ മരിച്ചുവെന്നറിഞ്ഞു. ഒരു കാര്യം വായിച്ചു; മരിച്ചുപോയ കുഞ്ഞുങ്ങളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നൽകുമെന്ന്! ഭയങ്കര കേമമായി പോയി. രണ്ടു ലക്ഷമേയുള്ളോ കൊടുക്കാൻ? എത്ര കോടി രൂപ കൊടുത്താലും ആ ജീവനോളം വില വരില്ല. മൊത്തം അഴിമതിയാ നടക്കുന്നത്. നാട്ടിൽ അവിടെയും ഇവിടെയും ക്യാമറ വെക്കാൻ കോടികളുടെ അഴിമതിയെന്ന് അറിഞ്ഞു.
എന്തൊരു നാറിയ ഭരണമാണിത്? മുഖ്യമന്ത്രി അവർകൾക്ക് ഒന്നും പറയാനില്ലേ? ചുറ്റും നടക്കുന്ന അഴിമതികൾക്കു ആ മനുഷ്യന് ഒന്നും പറയാനില്ലേ? അദ്ദേഹം അതൊട്ടും കാര്യമാക്കുന്നില്ല. ഒരു മുഖ്യമന്ത്രി ഇങ്ങനെയാണോ? അഴിമതി നടക്കുന്ന സമയം, ടൂറിസത്തിൽ നിക്ഷേപം നടത്തി സഞ്ചാരികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ സൗകര്യമൊരുക്കിക്കൂടെ? ഈ അഴിമതി കാട്ടി തിന്നു മുടിച്ചാൽ ആർക്ക് ഗുണം ചെയ്യും? കഷ്‌ടം തോന്നുന്നു. സങ്കടം വന്നു.
advertisement
ആ വാർത്ത അധികം വായിച്ചില്ല. ആ പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ സ്വന്തം കുഞ്ഞുങ്ങളുടെ മുഖമാണ് മനസ്സിൽ വരുന്നത്. അഴിമതി മാത്രമേ ചുറ്റുമുള്ളൂ. നാറിയ ഭരണം. ഈ കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങി ചത്തേക്കുന്നതാ,’ പാർവതി പറഞ്ഞു.