ചില യാത്രക്കാര്‍ തങ്ങളുടെ ലഗേജിനുള്ളില്‍ റയില്‍വേയുടെ ബെഡ്ഷീറ്റ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ ഇവരെ കൈയോടെ പിടികൂടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
റയില്‍വേ ജീവനക്കാര്‍ പ്ലാറ്റ്‌ഫോമില്‍ വെച്ച് യാത്രക്കാരുടെ ലഗേജ് പരിശോധിക്കുന്നുണ്ട്. പരിശോധനയ്ക്കിടെ ചിലരുടെ ബാഗുകളില്‍ നിന്ന് റയില്‍വേയുടെ ബെഡ്ഷീറ്റും ടവ്വലും കണ്ടെത്തി.
'എന്തിനാണ് ആളുകള്‍ ഇത്തരത്തില്‍ പെരുമാറുന്നത്' എന്ന തലക്കെട്ടോടെയാണ് വീഡിയോ റെഡ്ഡിറ്റിലെത്തിയത്. ഇതിനോടകം 4200 പേരാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പിഴയിടാക്കണമെന്നും വീഡിയോ കണ്ട നിരവധി പേര്‍ പറഞ്ഞു.
advertisement
'' പൗരബോധമില്ലാത്ത ആളുകള്‍. കര്‍ശന നടപടികള്‍ സ്വീകരിക്കണം. അതിലൂടെ മാത്രമെ ഈ മനോഭാവം മാറ്റാന്‍ സാധിക്കുകയുള്ളു,'' എന്ന് ഒരാള്‍ കമന്റ് ചെയ്തു.
'' വൃത്തിയില്ലാത്ത പുതപ്പുകള്‍ എങ്ങനെ മോഷ്ടിക്കാന്‍ തോന്നി? പുതപ്പുകളില്‍ റയില്‍വേയുടെ ലോഗോ വരെയുണ്ട്. എന്നിട്ടും അവ മോഷ്ടിക്കാനാണ് ആളുകള്‍ക്ക് തിടുക്കം,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
'' സ്വന്തം രാജ്യത്തെപ്പറ്റി ആരെങ്കിലും വിമര്‍ശിച്ചാല്‍ ആളുകള്‍ അസ്വസ്ഥരാകും. എന്നാല്‍ രാജ്യത്തെ ആളുകളുടെ സഹകരണമില്ലാതെ എങ്ങനെയാണ് രാജ്യം നിലനില്‍ക്കുകയെന്ന് നിങ്ങളോട് തന്നെ സ്വയം ചോദിക്കൂ,'' മറ്റൊരാള്‍ കമന്റ് ചെയ്തു.
'' ഇന്ത്യന്‍ റയില്‍വേയുടെ കുപ്രസിദ്ധിയുടെ കാരണങ്ങളിലൊന്നാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റയില്‍വേ ശൃംഖലകളിലൊന്നാണ് ഇന്ത്യന്‍ റയില്‍വേ. റയില്‍വേ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ആ സ്ഥാപനത്തോട് നീതിപുലര്‍ത്തുന്നില്ല,'' എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.