TRENDING:

ഇങ്ങനേം ആർത്തി ഉള്ള മനുഷ്യരുണ്ടോ? വിമാനം പുറപ്പെട്ട് 25 മിനിറ്റിൽ മദ്യം മുഴുവന്‍ യാത്രക്കാർ കുടിച്ച് തീര്‍ത്തു

Last Updated:

വിമാനം ടേക്ക് ഓഫ് ചെയ്ത് 25 മിനിറ്റിനുള്ളില്‍ മുഴുവന്‍ ബിയറും വൈനും വിറ്റുതീര്‍ന്നു. മറ്റൊരിടത്തും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും വിമാന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിമാനം ടേക്ക് ഓഫ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ വിമാനത്തിലെ മദ്യം മുഴുവന്‍ യാത്രക്കാര്‍ കുടിച്ച് തീര്‍ത്തു. കഴിഞ്ഞ ദിവസം തുര്‍ക്കിയിലേക്ക് യാത്ര പുറപ്പെട്ട സണ്‍എക്‌സ്പ്രസ് വിമാനത്തിലെ ബ്രിട്ടീഷ് സ്വദേശികളായ യാത്രക്കാരാണ് മദ്യം മുഴുവന്‍ കുടിച്ച് തീര്‍ത്തത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്താണ് വിമാനത്തിനുള്ളിൽ സംഭവിച്ചതെന്ന് സണ്‍എക്‌സ്പ്രസിന്റെ യുഎസ്-ജര്‍മ്മന്‍ ചീഫ് എക്‌സിക്യുട്ടിവ് മാക്‌സ് കോവ്‌നാറ്റ്‌സ്‌കി പങ്കുവെച്ചു. മറ്റ് രാജ്യങ്ങളിലുള്ള യാത്രക്കാരെക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നവരാണ് ബ്രിട്ടനില്‍ നിന്നുള്ളവര്‍ എന്നും അദ്ദേഹം പറഞ്ഞു.
advertisement

വിമാനം ടേക്ക് ഓഫ് ചെയ്ത് 25 മിനിറ്റിനുള്ളില്‍ മുഴുവന്‍ ബിയറും വൈനും വിറ്റുതീര്‍ന്നു. മറ്റൊരിടത്തും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനം യാത്ര പുറപ്പെട്ട വിമാനത്താവളം, ദിവസം, യാത്രക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കുറഞ്ഞ സമയത്തിനുള്ളില്‍ മദ്യം മുഴുവന്‍ വിറ്റുപോയത് യാത്രക്കാരുടെ ആര്‍ഭാട ജീവിതത്തെയാണ് അടിവരയിടുന്നത്. ബ്രിട്ടീഷ് സഞ്ചാരികളെക്കുറിച്ചുള്ള കൊവ്‌നാറ്റ്‌സ്‌കിയുടെ വെളിപ്പെടുത്തല്‍ സന്തോഷം നിറഞ്ഞ ജീവിതത്തിനും ഒഴിവു സമയം ചെലവഴിക്കാനുള്ള അവരുടെ താത്പര്യത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.

advertisement

യുകെ വിപണിയില്‍ വളരെ വേഗത്തിലാണ് സണ്‍എക്‌സ്പ്രസ് ബിസിനസ് വിപുലീകരിക്കുന്നത്. 2022ല്‍ യുകെയിലെ അഞ്ച് വിമാനത്താവളങ്ങളില്‍ വളരെ കുറഞ്ഞ സാന്നിധ്യമാണ് സണ്‍എക്‌സ്പ്രസിന് ഉണ്ടായിരുന്നത്. വൈകാതെ തന്നെ രാജ്യത്തെ നാല് സുപ്രധാന വിമാനത്താവളങ്ങളില്‍ അവര്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1989ല്‍ ലുഫ്താന്‍സയുടെയും തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായാണ് സണ്‍എക്‌സ്പ്രസ് സ്ഥാപിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇങ്ങനേം ആർത്തി ഉള്ള മനുഷ്യരുണ്ടോ? വിമാനം പുറപ്പെട്ട് 25 മിനിറ്റിൽ മദ്യം മുഴുവന്‍ യാത്രക്കാർ കുടിച്ച് തീര്‍ത്തു
Open in App
Home
Video
Impact Shorts
Web Stories