TRENDING:

ഇതാണ് മോനേ സ്റ്റെപ്പ്! ക്രിസ്മസ് അപ്പൂപ്പനൊപ്പം സൂപ്പർ ഡാൻസുമായി പൊലീസുകാർ; വീഡിയോ വൈറൽ

Last Updated:

പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ പൊലീസുകാരുടെ ക്രിസ്മസ് കരോള്‍ നൃത്തമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: നാടെങ്ങും ക്രിസ്മസ് ആഘോഷത്തിലാണ്. കരോളുകളും പൊടിപൊടിക്കുകയാണ്. പുതിയ വൈബിനനുസരിച്ച് പുത്തൻ ഗാനങ്ങളും നൃത്തച്ചുവടകളുമായെത്തുന്ന കരോളുകളുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതിനിയെല്ലാം വെല്ലുന്ന പൊലീസ് സ്റ്റേഷനിലെ ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. പത്തനംതിട്ട കോയിപ്രം പൊലീസ് സ്റ്റേഷനിലായിരുന്നു ആഘോഷം. പുല്ലാട് Y's Men ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കരോളിലെ പൊലീസുകാരുടെ ന‍ൃത്തമാണ് വൈറലായിരിക്കുന്നത്.
News18
News18
advertisement

വാഴ സിനിമയിലെ 'ഏയ് ബനാനേ... ഒരു പൂ തരാമോ...' എന്ന ഗാനത്തിന്റെ ഈണത്തിൽ ഇറങ്ങിയ ക്രിസ്മസ് ഗാനത്തിനൊപ്പമായിരുന്നു പൊലീസുകാരുടെ ഡാൻസ്. അതിവേഗമാണ് ഇതിന്റെ വീഡിയോ വൈറലായത്. ഒട്ടേറെപേരാണ് പൊലീസുകാർക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുന്നത്. സ്റ്റെപ് ഒരു രക്ഷയുമില്ല പൊളി ഐറ്റം, ലെ പൊലീസ് സ‍‍ർ: ടഫ് സ്റ്റെപ്സ് ഒൺലി..., പൊലീസ് കൂടുതൽ ജനകീയമാകട്ടെ.. തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

ഇതിനൊപ്പം തന്നെ പൊലീസുകാരുടെ ആഘോഷ വീ‍ഡിയോയ്ക്ക് എതിരെ നടപടി ഉണ്ടാകുമോ എന്ന ആശങ്കയും ചിലർ പങ്കുവെച്ചിട്ടുണ്ട്. ഡ്യൂട്ടിയിൽ ഇങ്ങനെ ചെയ്താൽ സർക്കാർ ആക്ഷൻ എടുക്കില്ലേ എന്നാണ് പലരുടെയും ചോദ്യം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുൻപ് ജില്ലയിലെ തിരുവല്ല നഗരസഭയിൽ ജീവനക്കാർ റീൽ ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നു. അവധി ദിനമായ ഞായറാഴ്ച അധിക ജോലിക്കിടയിൽ ചിത്രീകരിച്ച റീൽ സോഷ്യൽ മീഡിയയിൽ ലൈക്കുകളും കമന്റുകളും വാരിക്കൂട്ടിയിരുന്നു. ഇതിന് പിന്നാലെ റവന്യൂ വിഭാഗത്തിലെ വനിതകളടക്കം 9 പേര്‍ക്ക് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജൂണ്‍ 30 ഞായറാഴ്ചയാണ് റീല്‍സ് ചിത്രീകരിച്ചത്. ഓഫീസില്‍ സന്ദര്‍ശകരില്ലാതിരുന്ന അന്ന് ഇടവേള സമയത്താണ് ചിത്രീകരിച്ചതെന്നും ജോലികള്‍ തടസപ്പെട്ടിട്ടില്ലെന്നും ജീവനക്കാർ വിശദീകരണം നൽകുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതാണ് മോനേ സ്റ്റെപ്പ്! ക്രിസ്മസ് അപ്പൂപ്പനൊപ്പം സൂപ്പർ ഡാൻസുമായി പൊലീസുകാർ; വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories