ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ ഗാനം ആലപിക്കുന്ന വീഡിയോ ദനാനീർ പങ്കു വെച്ചത്. പാകിസ്ഥാൻ പൗരയായ ദനാനീർ അതിസുന്ദരമായ ശബ്ദത്തിന് ഉടമയാണെന്ന കാര്യം വിളിച്ചോതുന്ന പ്രകടനമാണ് ഇതെന്ന് പറയാതിരിക്കാൻ കഴിയില്ല. 'ആത്തിഫ് അസ്‌ലം അടുത്തിടെ ആലപിച്ച മുസ്തഫ ജാൻ ഇ റഹ്മത്ത് എന്ന ഗാനം പാടി നോക്കാനുള്ള ഒരു എളിയ ശ്രമം' എന്ന ക്യാപ്ഷനോടു കൂടിയാണ് അവർ വീഡിയോ പങ്കു വെച്ചിട്ടുള്ളത്. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അവർ വിനയപൂർവം കൂട്ടിച്ചേർക്കുന്നു.
advertisement
രണ്ടാം ലോകമഹായുദ്ധകാലത്ത് നിർമ്മിച്ച ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; വൈറലായി വീഡിയോ
ഇസ്ലാമിക പണ്ഡിതനായ ഹസ്രത്ത് ഇമാമും അഹമ്മദ് റാസ ഖാനും ചേർന്നാണ് ഈ ഗാനം ആദ്യം ആലപിച്ചത്. എന്നാൽ, അടുത്തിടെ പാകിസ്ഥാനി ഗായകൻ ആത്തിഫ് അസ്‌ലം നടത്തിയ അതിമനോഹരമായ ആലാപനമാണ് ദനാനീറിനെ സ്വാധീനിച്ചിട്ടുള്ളത്. റംസാനോട് അനുബന്ധിച്ചാണ് ഈ ഗാനം ആലപിച്ച വീഡിയോ കഴിഞ്ഞ മാസം തന്റെ യൂട്യൂബ് ചാനലിലൂടെ ആത്തിഫ് അസ്‌ലം പുറത്തിറക്കിയത്. ദനാനീറിന്റെ ആലാപനത്തിന് നിരവധി ആരാധകരെ ഇതിനകം ലഭിച്ചു കഴിഞ്ഞു. 4,13,491 പേർ ഇതിനകം ആ വീഡിയോ കണ്ടപ്പോൾ ആയിരക്കണക്കിന് പേരാണ് ലൈക്ക് ചെയ്തത്.
'നിന്റെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്ന് വിളിക്കാൻ'; എഎസ്‌ഐയെ ശകാരിച്ച് വനിതാ മജിസ്‌ട്രേട്ട്
ഇൻസ്റ്റാഗ്രാമിൽ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ദനാനീർ മൊബീൻ താൻ 'പാവ്‌രി ഹോ രഹി ഹേ' എന്ന് പറയുന്ന ഒരു വീഡിയോ ഈ വർഷത്തിന്റെ തുടക്കത്തിൽ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ചതിന് ശേഷമാണ് വൈറലായി മാറിയത്. ഇസ്ലാമാബാദ് സ്വദേശിയായ ദനാനീർ ഷാരൂഖ് ഖാന്റെയും കരീന കപൂർ ഖാന്റെയും വലിയ ആരാധികയാണ്. കുട്ടിക്കാലത്ത് താൻ ഷാരൂഖ് ഖാന്റെ ചിത്രങ്ങൾ നോക്കി ആസ്വദിക്കുമായിരുന്നെന്നും 'കഭി ഖുശി കഭി ഗം' എന്ന ചിത്രത്തിൽ കരീന കപൂർ ഖാൻ അവതരിപ്പിച്ച പൂ എന്ന കഥാപാത്രമാണ് തന്റെ ഇഷ്ട കഥാപാത്രമെന്നും ദനാനീർ മുമ്പ് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
'പൂ എന്ന കഥാപാത്രത്തോട് ഏറിയും കുറഞ്ഞും എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വ്യക്തിപരമായി എന്നിൽ തന്നെ എനിക്ക് ആ കഥാപാത്രത്തെ പലപ്പോഴും കാണാൻ കഴിയാറുണ്ട്' - ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ദനാനീർ പറഞ്ഞു. ഷാരൂഖ് ഖാൻ നേരിട്ട് മെസേജ് അയച്ചാൽ അതായിരിക്കും ഏറ്റവും സന്തോഷം തരുന്ന കാര്യമെന്നും അവർ തുറന്നു പറഞ്ഞിട്ടുണ്ട്.
