'നിന്റെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്ന് വിളിക്കാൻ'; എഎസ്‌ഐയെ ശകാരിച്ച് വനിതാ മജിസ്‌ട്രേട്ട്
Last Updated:
'ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്ന് വിളിക്കാൻ. ഇവിടെ ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കു നൂറു തവണ വിളിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഉറക്കം വരത്തില്ലേ? ' - എന്നായിരുന്നു മജിസ്ട്രേറ്റിന്റെ മറുപടി.
തിരുവനന്തപുരം: കാണാതായ ആളെ കണ്ടെത്തിയതിനു ശേഷം കോടതിയിൽ ഹാജരാക്കാൻ മുൻകൂർ അനുമതി തേടിയ എ എസ് ഐയ്ക്ക് കേൾക്കേണ്ടി വന്നത് വനിതാ മജിസ്ട്രേറ്റിന്റെ ശകാരവർഷം. എ എസ് ഐയെ മജിസ്ട്രേറ്റ് അതിക്രൂരമായി ശകാരിക്കുന്ന വീഡിയോ ക്ലിപ്പ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതിർത്തി മേഖലയിലെ എ എസ് ഐ ജില്ലയിലെ ഒരു മജിസ്ട്രേറ്റിനെയാണ് ഫോണിൽ വിളിച്ചത്. എന്നാൽ, ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ കിടന്നു വിളിക്കാൻ നിങ്ങളുടെ ആരെങ്കിലും ചത്തോ എന്ന ചോദ്യത്തോടെ ആയിരുന്നു മജിസ്ട്രേറ്റ് സംഭാഷണം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ഇരുകാലുകളും തകർന്ന് മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽക്കുന്നയാളെ ദിവസങ്ങൾക്ക് മുമ്പ് കാണാതായിരുന്നു. കാണാതാകുന്നവരെ കണ്ടെത്തിയാൽ വൈദ്യപരിശോധനയും മറ്റും പൂർത്തിയാക്കിയതിനു ശേഷം മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കണമെന്നാണ് നിയമം.
advertisement
ഈ സാഹചര്യത്തിലാണ് കണ്ടെത്തിയ ലോട്ടറിക്കാരനെ ഹാജരാക്കാൻ എ എസ് ഐ മജിസ്ട്രേറ്റിനെ വിളിച്ചത്. സ്റ്റേഷനിലെ പൊലീസുകാരനാണ് എന്ന് വിനയപൂർവം അറിയിച്ചു കൊണ്ടാണ് എ എസ് ഐയുടെ ഫോൺ സംഭാഷണം തുടങ്ങുന്നത്. എന്നാൽ, എ എസ് ഐയോട് വളരെ മോശമായ രീതിയിലാണ് മജിസ്ട്രേറ്റ് സംസാരിക്കുന്നത്.
advertisement
'ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്ന് വിളിക്കാൻ. ഇവിടെ ഒരു കോൾ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കു നൂറു തവണ വിളിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഉറക്കം വരത്തില്ലേ? ' - എന്നായിരുന്നു മജിസ്ട്രേറ്റിന്റെ മറുപടി.
കാണാതായ ആൾ തിരിച്ചെത്തിയെന്നും ഇക്കാര്യം അറിയിക്കാനാണെന്നും പറഞ്ഞപ്പോൾ 'ഇറങ്ങിപ്പോയപ്പോൾ അവന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ. അവൻ കുറച്ച് നേരം അവിടെ വെയ്റ്റ് ചെയ്യട്ടെ. എനിക്ക് തോന്നുമ്പോഴേ ഞാൻ വന്ന് എടുക്കുന്നുള്ളൂ. എന്തു പെരുമാറ്റമാണ് ഇത്. മനുഷ്യന് ഒരാളെ ഫോൺ ചെയ്യാൻ പറ്റത്തില്ലല്ലോ?' - ഇങ്ങനെ ആയിരുന്നു മജിസ്ട്രേറ്റിന്റെ രൂക്ഷമായ പ്രതികരണം.
advertisement
താൻ ഫ്രീയാകുമ്പോൾ വിളിക്കുമെന്നും ഇനി മേലാൽ ഇങ്ങോട്ട് വിളിച്ചാൽ വിവരമറിയുമെന്നും എ എസ് ഐയെ ശകാരിക്കുകയും ചെയ്തു. തുടർന്ന് എ എസ് ഐ ക്ഷമ ചോദിച്ച് ഫോൺ വയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 11, 2021 1:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിന്റെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്ന് വിളിക്കാൻ'; എഎസ്‌ഐയെ ശകാരിച്ച് വനിതാ മജിസ്‌ട്രേട്ട്


