ഇതിന് പിന്നാലെ നിരവധിപേരാണ് താരം മൂന്നാമതും ഗർഭിണിയാണെന്ന കമന്റുകൾ പങ്കുവച്ചത്. എന്നാൽ, വീഡിയോയും കമന്റുകളും സോഷ്യൽമീഡിയയിൽ ട്രെൻഡിഡിംഗ് ആയതോടെ പേളി മാണി തന്നെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. '
ഞാൻ ഗർഭിണിയല്ല, അത് വെറും ബിരിയാണിയാണ്'- എന്നായിരുന്നു പേളി കുറിച്ചത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് പേളി മാണി വിഷയത്തിൽ പ്രതികരിച്ചത്. ശ്രീനിഷിന്റെയും പേളിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിലെ പാലുകാച്ചൽ ചടങ്ങ് നടന്നത്. വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലാകുകയും ചെയ്തിരുന്നു. അതിൽ, ഞങ്ങൾക്കൊരു ഹാപ്പിന്യൂസ് പറയാനുണ്ട്. പക്ഷെ, അതിപ്പോൾ പറയുന്നില്ല, വളരെ സ്പെഷ്യലായ ന്യൂസാണ്. വൈകാതെ നിങ്ങളോട് പറയും. ഇപ്പോൾ പറഞ്ഞാൽ അതു വളരെ നേരത്തെ ആയി പോകുമെന്നാണ് ശ്രീനിഷും പേളിയും പറഞ്ഞത്. ഇതോടെയാണ് പേളി ഗർഭിണിയാണെന്ന രീതിയിലെ ചർച്ചകൾ കമന്റ് ബോക്സിൽ നിറഞ്ഞത്.
advertisement
അടുത്തിടെ നടനും പേളിയുടെയും ശ്രീനിഷിന്റെയും സുഹൃത്തുമായ അരിസ്റ്റോ സുരേഷ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞുവെന്നും മൂന്നാമത്തെ കുട്ടി ആൺകുട്ടിയാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നു. താൻ ആരോ പറഞ്ഞാണ് പേളി വീണ്ടും ഗർഭിണിയാണെന്ന് അറിഞ്ഞതെന്നാണ് അരിസ്റ്റോ സുരേഷ് പറഞ്‍ത്.
ഇതെല്ലാം കൂടി ചേർത്തുവായിച്ചു കൊണ്ടാണ് ആരാധകർ കമന്റ് ബോക്സിൽ പേളിയും ശ്രീനിയും മറച്ചുവെക്കുന്ന ആ വലിയ രഹസ്യം ഇതാണെന്ന തരത്തിൽ ചർച്ചകൾ നടത്തിയത്. പേളിയുടെ തുറന്നു പറച്ചിലിലൂടെ പുതിയ സന്തോഷ വാർത്ത മറ്റെന്തോ ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ് നെറ്റിസൺ.