എന്നാൽ ഇപ്പോഴിതാ പുതിയ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്സില്‍ വീട്ടില്‍ റെയിഡ് നടന്ന സംഭവത്തെ രസകരമായി പങ്കുവച്ചിരിക്കുകയാണ്. ഈയിടെ എന്റെ വീട്ടിൽ ഐടി റെയ്ഡ് നടന്നു. പിന്നീടാണ് അറിഞ്ഞത്. ഇന്‍കം ടാക്സുകാര്‍ നെറ്റ്ഫ്ലിക്സില്‍ വന്ന ഞാന്‍ അഭിനയിച്ച ലുഡോ എന്ന ചിത്രം കണ്ട്, എന്റെ കഥാപാത്രം ഷീജ ശരിക്കും ഉള്ളതാണെന്ന് കരുതിയതാണെന്ന്. ലുഡോ നെറ്റ്ഫ്ലിക്സില്‍ കണ്ടാല്‍ ഈ തമാശ മനസിലാക്കാം. – എന്നാണ് പേളി എഴുതിയത്.
Also read-പേളി മാണി ഉൾപ്പെടെയുള്ള ഒമ്പത് ടോപ്പ് വ്ലോഗർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
advertisement
അനുരാഗ് ബസു സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സില്‍ ഇറങ്ങിയ ചിത്രമാണ് ലുഡോ. അതില്‍ ഷീജ തോമസ് എന്ന മലയാളിയായണ് പേളി അഭിനയിച്ചത്. ഒരു ഡോണിന്‍റെ പണപ്പെട്ടി മോഷ്ടിച്ച് രക്ഷപ്പെടാന്‍ നോക്കുന്ന കഥാപാത്രമായിരുന്നു പേളിക്ക് ഇതില്‍. 2020ലാണ് ലുഡോ നെറ്റ്ഫ്ലിക്സില്‍ റിലീസായത്.