അവരെത്തിയപ്പോഴേക്കും വീട്ടുടമസ്ഥൻ തീയണച്ചെങ്കിലും അമിതമായി പുക ശ്വസിച്ചത് മൂലം ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടന്‍ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. അടുക്കളയില്‍ സ്റ്റൗവിന് മുകളിൽ വെച്ചിരുന്ന പേപ്പര്‍ ബോക്‌സുകള്‍ക്ക് തീപിടിച്ചതാണ് അടുക്കളയില്‍ തീപടരാന്‍ കാരണമായത്. പിന്നീട് നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് വീട്ടിലെ വളര്‍ത്തുനായയുടെ പങ്ക് വ്യക്തമായത്.
അടുക്കളയിലെ സ്റ്റൗവിന് മുകളിലേക്ക് കയറിയ നായയുടെ കൈ അബദ്ധത്തില്‍ തട്ടി സ്റ്റൗവ് ഓണായതാകാം തീപിടിത്തത്തിന് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്. ഈ സമയം വീടിനുള്ളിലെ ആപ്പിള്‍ ഹോംപോഡ് അപകട മുന്നറിയിപ്പ് നല്‍കിയതോടെ വന്‍ദുരന്തം ഒഴിവായെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. അഗ്നിരക്ഷാ സേന തന്നെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി എത്തിയത്.
advertisement
''വീട്ടില്‍ നായ മാത്രമായിരിക്കും എന്ന് കരുതി. എല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് കേട്ടതില്‍ സന്തോഷം,'' ഒരാള്‍ കമന്റ് ചെയ്തു.''തീ പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഗ്യാസ് സ്റ്റൗവിന് മുകളിൽ വെയ്ക്കരുത്. വളര്‍ത്തുമൃഗങ്ങളുടെ ഇടപെടല്‍ ചിലപ്പോള്‍ അപകടമുണ്ടാക്കിയേക്കാം,'' മറ്റൊരാള്‍ കമന്റ് ചെയ്തു. അതേസമയം തീപിടിത്തത്തില്‍ വീടിനുള്ളില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിയെന്നും കുടുംബത്തെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നെന്നും കൊളറാഡോ സ്പ്രിംഗ്‌സ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.