യമഗരണി സ്വദേശിയായ ജ്ഞാനദേവ് കുമ്പാറും സുഹൃത്തുക്കളും ജൂൺ അവസാനമാണ് പദയാത്ര ആരംഭിച്ചത്. അദ്ഭുതമെന്നു പറയട്ടെ, ഈ വർഷം അദ്ദേഹത്തിൻ്റെ വളർത്തുനായയും കൂട്ടത്തിൽ ചേർന്നു. അവർ ഏകദേശം 10 ദിവസങ്ങൾ നിണ്ട യാത്രക്കൊടുവിൽ ആഷാഡ ഏകാദശിയുടെ തലേന്ന് പണ്ഡർപൂരിൽ എത്തി. എന്നാൽ അവിടെവച്ച് തന്റെ നായയെ കാണാതെയായി.
വിഠോബ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷമാണ് നായയെ കാണാതായതെന്ന് ജ്ഞാനദേവ് കുമ്പാർ പറഞ്ഞു. അവനെ അന്വേഷിച്ച് ചെന്നപ്പോൾ നായ മറ്റൊരു കൂട്ടം ആളുകളുടെ കൂടെ പോയതായി തോന്നി. തുടര്‍ന്ന് കുമ്പാറും സുഹൃത്തുക്കളും നടത്തിയ തിരച്ചിൽ പരാജയപ്പെട്ടു. പിന്നീട് തിരച്ചിൽ അവസാനിപ്പിച്ച് വീട്ടിലേക്ക് പോകുകയായിരുന്നു.
advertisement
എന്നാല്‍, ജൂലൈ 29 ന് നായ വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ സന്തോഷത്തിനൊപ്പം അത്ഭുതമായി തോന്നി. തന്റെ നായയ്ക്ക് പൊതുസ്വീകരണം ഒരുക്കുയും മാല ചാർത്തി പാണ്ഡുരംഗ് ദേവാലയത്തിൽ നിന്ന് കുംബർ ഗല്ലിയിലേക്ക് ഘോഷയാത്രയായി കൊണ്ടുപോവുകയും ചെയ്തു. ആഘോഷത്തിൽ പങ്കുചേർന്നവർക്കെല്ലാം ഉച്ചഭക്ഷണവും ഒരുക്കി.