സാനിയ മിര്‍സയ്ക്കും സഹോദരിയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ സന ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ആകാംഷയോടെ കാത്തിരിക്കുന്നുവെന്ന തലക്കെട്ടിലാണ് സന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ഇതിനോടകം ചിത്രങ്ങള്‍ കണ്ടത്.
''മാറ്റത്തിന്റെ പുതിയൊരു പാതയിലാണ് ഞാന്‍. പോയ കാലത്ത് ചെയ്ത തെറ്റുകള്‍ക്കും പോരായ്മകള്‍ക്കും ക്ഷമ ചോദിക്കുന്നു,'' എന്നാണ് സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Also read-'എന്റെ തെറ്റുകള്‍ പൊറുത്തുതരണമെന്ന് അപേക്ഷിക്കുന്നു'; ഹജ്ജ് യാത്രയ്‌ക്കൊരുങ്ങി സാനിയ മിർസ
advertisement
'' ഞാന്‍ അങ്ങേയറ്റം ഭാഗ്യവതിയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും ഉള്‍പ്പെടുത്തുക. എളിമയും വിനയവുമുള്ള ഹൃദയവും കരുത്തുറ്റ മനസ്സുമായി ഞാന്‍ തിരികെ വരും എന്ന് പ്രതീക്ഷിക്കുന്നു,'' സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷമാണ് സാനിയയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലികും തമ്മില്‍ വിവാഹമോചിതരായത്.
അനം മിര്‍സയും തന്റെ ഹജ്ജ് യാത്ര അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞകാല തെറ്റുകള്‍ക്ക് എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ഇത് വല്ലാത്തൊരു ആത്മീയാനുഭൂതിയാണെന്നും അനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'' നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണ് എനിക്ക് എല്ലാം. നിങ്ങളുടെ സ്‌നേഹവും ആശംസകളും ഞാന്‍ ഉള്‍ക്കൊള്ളുന്നു. കഴിഞ്ഞകാല തെറ്റുകളില്‍ ക്ഷമ ചോദിക്കുന്നു,'' അനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.