TRENDING:

ധുരന്ധർ സിനിമയുടെ വ്യാജ പതിപ്പുകൾ പാകിസ്ഥാനിലെ കറാച്ചി മാർക്കറ്റിൽ വിൽക്കുന്നത് 16 രൂപയ്ക്ക്; വീഡിയോയുമായി യൂട്യൂബർ

Last Updated:

വ്യാജ പതിപ്പുകളുടെ കേന്ദ്രമെന്നറിയപ്പെടുന്ന കറാച്ചിയിലെ റെയിൻബോ സെന്ററിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്

advertisement
കറാച്ചിയിലെ തിരക്കേറിയ ഒരു ഇലക്ട്രോണിക്സ് മാർക്കറ്റിൽ ഒരു യൂട്യൂബർ നടത്തിയ സന്ദർശനം 'ധുരന്ധർ' എന്ന സിനിമയെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്. പാകിസ്താനിൽ വെറും 50 പാകിസ്ഥാനി രൂപയ്ക്ക് (ഏകദേശം 16 ഇന്ത്യൻ രൂപ) ധുരന്ധറിന്റെ വ്യാജ പതിപ്പുകൾ പരസ്യമായി വിൽക്കുന്നതാണ് യൂട്യൂബർ തന്റെ വീഡിയോയിലൂടെ വെളിപ്പെടുത്തിയത്.വ്യാജ പതിപ്പുകളുടെ കേന്ദ്രമെന്നറിയപ്പെടുന്ന കറാച്ചിയിലെ റെയിൻബോ സെന്ററിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. രൺവീർ സിംഗ് നായകനായ ഈ ചിത്രം പാകിസ്ഥാനിൽ ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ടെങ്കിലും എത്ര എളുപ്പത്തിലാണ് ലഭ്യമാകുന്നതെന്ന് കണ്ട് യൂട്യൂബർ അത്ഭുതം പ്രകടിപ്പിച്ചു.
News18
News18
advertisement

യൂട്യൂബർ കടയുടമയുമായി സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഇത് പുതിയ സിനിമയാണോ എന്ന ചോദ്യത്തിന്, "ഇതൊരു ഇന്ത്യൻ സിനിമയാണ്, ധുരന്ധർ, ഈ അടുത്താണ് റിലീസ് ചെയ്തത്" എന്ന് കടയുടമ മറുപടി നൽകുന്നു. സിനിമയുടെ വില ചോദിച്ചപ്പോൾ 50 പാകിസ്ഥാനി രൂപയാണെന്നും അദ്ദേഹം പറഞ്ഞു. രൺവീർ സിംഗ് ഒരു സിന്ധി വംശജനാണെന്നും അദ്ദേഹത്തിന്റെ മുത്തശ്ശനും മുത്തശ്ശിയും വിഭജന കാലത്ത് പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരാണെന്നും വീഡിയോയിൽ പറയുന്നുണ്ട്.

വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗമാണ് വൈറലായത്. പാകിസ്ഥാനെ വിമർശിക്കുന്ന ഒരു സിനിമ അവിടെത്തന്നെ ഇത്രയധികം സ്വീകരിക്കപ്പെടുന്നത് കണ്ട് പലരും പരിഹാസവും അത്ഭുതവും പ്രകടിപ്പിച്ചു. 10-15 വർഷം മുൻപ് ഇന്ത്യയിൽ അവസാനിച്ച സിഡി, പെൻഡ്രൈവ് വിപണനം പാകിസ്ഥാനിൽ ഇപ്പോഴും സജീവമാണെന്ന കാഴ്ച പലരെയും അമ്പരപ്പിച്ചു. സർക്കാർ സിനിമ നിരോധിച്ചെങ്കിലും നെറ്റ്ഫ്ലിക്സിൽ പാകിസ്ഥാനിൽ ട്രെൻഡിംഗിൽ ഒന്നാമത് ഈ ചിത്രമാണെന്നും പലരും ചൂണ്ടിക്കാട്ടി. "ഇത് വളരെ വില കുറവാണല്ലോ" എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ പ്രതികരണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ശേഷം ജനുവരി 30-നാണ് ധുരന്ധർ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ആദ്യ ആഴ്ചയിൽ തന്നെ ഇന്ത്യയിലും പാകിസ്താനിലും ഏറ്റവുമധികം ആളുകൾ കണ്ട സിനിമയായി ഇത് മാറി. ഒരു ഭാഷയിൽ മാത്രം റിലീസ് ചെയ്തിട്ടും പാകിസ്ഥാനിൽ ഇത്ര വലിയ വിജയം നേടാനായത് അഭൂതപൂർവമാണെന്ന് നിർമ്മാതാവ് ജ്യോതി ദേശ്പാണ്ഡെ പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ധുരന്ധർ 2' മാർച്ച് 19-ന് തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ധുരന്ധർ സിനിമയുടെ വ്യാജ പതിപ്പുകൾ പാകിസ്ഥാനിലെ കറാച്ചി മാർക്കറ്റിൽ വിൽക്കുന്നത് 16 രൂപയ്ക്ക്; വീഡിയോയുമായി യൂട്യൂബർ
Open in App
Home
Video
Impact Shorts
Web Stories