TRENDING:

ടിക് ടോക്കിലൂടെ ശസ്ത്രക്രിയ ലൈവ് സ്ട്രീമിംഗ്; പ്ലാസ്റ്റിക് സര്‍ജന്റെ ലൈസന്‍സ് റദ്ദാക്കി

Last Updated:

ശസ്ത്രക്രിയ പരാജയപ്പെട്ടുവെന്നും രോഗിയുടെ സ്വകാര്യത ലംഘിച്ചുന്നുവെന്നും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ജനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടിക് ടോക്കിലൂടെ പലതരത്തിലുള്ള വീഡിയോകളാണ് ദിവസവും വൈറലാകുന്നത്. അടുത്തിടെ ടിക് ടോക്കില്‍ പ്ലാസ്‌ററിക് സര്‍ജന്‍ ശസ്ത്രക്രിയക്കിടെ ലൈവ് സ്ട്രീമിംഗ് നടത്തിയത് വൈറലായിരുന്നു. അമേരിക്കയിലാണ് സംഭവം നടന്നത്. ഇതേതുടര്‍ന്ന് സര്‍ജന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ശസ്ത്രക്രിയ പരാജയപ്പെട്ടുവെന്നും രോഗിയുടെ സ്വകാര്യത ലംഘിച്ചുന്നുവെന്നും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ജനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചത്.
advertisement

ടിക് ടോക്കില്‍ ‘ഡോക്ടര്‍ റോക്‌സി’ എന്നറിയപ്പെടുന്ന ഡോ കാതറിന്‍ റോക്സാന്‍ ഗ്രാവണ് കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയയ്ക്കിടെ ലൈവ് സ്ട്രീമിംഗ് നടത്തിയത്. ഡോക്ടര്‍ രോഗിയുടെ സ്വകാര്യത ലംഘിച്ചുവെന്നും ശസ്ത്രക്രിയക്കിടെ അശ്രദ്ധ കാണിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല, ഓപ്പറേഷന് ശേഷമുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജോലി ചെയ്യാനോ നില്‍ക്കാനോ സാധിക്കാതെ വന്ന സാഹചര്യത്തെ തുടര്‍ന്ന് മൂന്ന് രോഗികള്‍ ഡോക്ടര്‍ക്കെതിരെ കേസ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഇവരുടെ ലൈസന്‍സ് റദ്ദാക്കിയത്.

Also read-‘അഭിനയിക്കുന്നത് കൊണ്ടാണോ സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത്’; സീരിയല്‍ നടിമാരെ വിമര്‍ശിച്ച രാഷ്ട്രീയ പ്രവര്‍ത്തകന് അതേ വേദിയില്‍ മറുപടി നല്‍കി മഞ്‍ജു പത്രോസ്

advertisement

ഗ്രേവിന്റെ ഉടമസ്ഥതയിലുള്ള ക്ലിനിക്കാണ് യുഎസിലെ ഒഹിയോയിലെ പവലില്‍ റോക്‌സി പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്ക്. ഇവിടെ ഡ്യൂട്ടിയിലിരിക്കെ നൃത്തം ചെയ്യുന്നതിന്റെ വീഡിയോകള്‍ ഇവര്‍ പതിവായി ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കിടെയുള്ള ലൈവ് സ്ട്രീമില്‍ വ്യൂവേഴ്‌സുമായി ഇവര്‍ സംസാരിക്കാറുമുണ്ടായിരുന്നു. 8.42 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ജനപ്രിയ ടിക് ടോക്ക് താരമാണ് ഡോക്ടര്‍. ഒഹായോയിലെ സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് 2022 നവംബറിലാണ് അവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് ശേഷം തന്റെ ട്വിറ്റര്‍ അക്കൗണ്ട് അവര്‍ പ്രൈവറ്റ് ആക്കി മാറ്റുകയും ചെയ്തു.

advertisement

12 വര്‍ഷത്തിനുള്ളില്‍ ഗ്രാവ് 3.6 ആയിരത്തിലധികം ശസ്ത്രക്രിയകള്‍ നടത്തുകയും 51 ആയിരത്തിലധികം സംതൃപ്തരായ ക്ലയന്റുകളുമുണ്ടെന്നാണ് ക്ലിനിക്കിന്റെ വെബ്സൈറ്റ് അവകാശപ്പെടുന്നത്. നാല് മക്കളുടെ അമ്മയായ ജൂലി ഹേഗറിന് ‘മമ്മി മേക്ക് ഓവര്‍’ എന്ന് പേരിട്ടിരിക്കുന്ന ഒരു സര്‍ജറി ഗ്രാവിന്റെ ക്ലിനിക്കല്‍ ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം അവരുടെ വയറില്‍ പാടുകള്‍ വരുകയും സ്തനങ്ങള്‍ വലുതാകുകയും ചെയ്തു. ഗ്രാവിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിന്റെ തലേദിവസമാണ് ഈ ശസ്ത്രക്രിയ നടന്നിരുന്നത്.

Also read- ‘എന്റെ അച്ഛൻ ഇന്ത്യൻ മുസ്ലീം, അമ്മ ഇന്ത്യൻ ഹിന്ദു‘: നടി സീനത്ത് അമൻ

advertisement

ഇത് വളരെ ഭയാനകമായ ഒരു അനുഭവമാണെന്നാണ് ജൂലി പറഞ്ഞത്. ശസ്ത്രക്രിയക്ക് ശേഷം മഞ്ഞ ദിനത്തിലുള്ള ദ്രാവകം ശരീരത്തില്‍ നിന്ന് പോകുയിരുന്നു. മാത്രമല്ല റിക്കവറി സെന്റര്‍ വിട്ട ദിവസമാണ് ഗ്രാവിന് ലൈസന്‍സ് നഷ്ടപ്പെട്ടതായി അറിഞ്ഞതെന്നും അവര്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. അടുത്തിടെ ടിക് ടോക്കിലൂടെ ദളിത് സമുദായങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് 68 കാരനായ ഇന്ത്യന്‍ വംശജനെ യുകെ കോടതി 18 മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടിലെ ബെര്‍ക്ഷെയറിലെ സ്ലോയില്‍ നിന്നുള്ള അംറിക് ബജ്വയ്ക്കാണ് കോടതി ഒന്നര വര്‍ഷത്തെ തടവും 25000 രൂപ പിഴയും ചുമത്തിയത്. 2022 ജൂലൈ 19ന് അദ്ദേഹം ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദളിത് സമൂഹത്തെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് പൊലീസിന് ലഭിച്ച റിപ്പോര്‍ട്ട്. തുടര്‍ന്ന് ജൂലൈ 22ന് അറസ്റ്റിലായി.എന്നാല്‍ ഈ കഴിഞ്ഞ മാര്‍ച്ച് 2നാണ് കുറ്റകരനാണെന്ന് കോടതി വിധിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ടിക് ടോക്കിലൂടെ ശസ്ത്രക്രിയ ലൈവ് സ്ട്രീമിംഗ്; പ്ലാസ്റ്റിക് സര്‍ജന്റെ ലൈസന്‍സ് റദ്ദാക്കി
Open in App
Home
Video
Impact Shorts
Web Stories