‘എന്റെ അച്ഛൻ ഇന്ത്യൻ മുസ്ലീം, അമ്മ ഇന്ത്യൻ ഹിന്ദു‘: നടി സീനത്ത് അമൻ

Last Updated:

മിശ്ര വംശജരായ ബോളിവുഡ് സെലിബ്രിറ്റികളുടെ പട്ടികയിൽ സീനത്ത് അമനെയും ഉൾപ്പെടുത്തിയതിന് എതിരെയായിരുന്നു താരത്തിന്റെ പ്രതികരണം

തന്റെ വംശീയതയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് ബോളിവുഡ് താരം സീനത്ത് അമൻ. മിശ്ര വംശജരായ ബോളിവുഡ് സെലിബ്രിറ്റികളുടെ പട്ടികയിൽ സീനത്ത് അമനെയും ഉൾപ്പെടുത്തിയതിന് എതിരെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സീനത്ത് അമൻ വസ്തുതകൾ വ്യക്തമാക്കിയത്. ഇത്തരം വിവരങ്ങൾ പുറത്തു വിടുന്നതിനു വസ്തുതകൾ രണ്ടുതവണ പരിശോധിക്കണമെന്നും സീനത്ത് ആവശ്യപ്പെട്ടു. തന്നെക്കുറിച്ചുള്ള പ്രസ്തുത ലേഖനത്തിന്റെ സ്ക്രീൻഷോട്ടും സീനത്ത് അമൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു. ‘സീനത്ത് അമൻ മുതൽ നർഗീസ് ഫക്രി വരെ, മിശ്ര വംശജരായ ബോളിവുഡ് താരങ്ങൾ’ എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.
“ഈ സുന്ദരികളായ അഭിനേതാക്കളുടെ കൂട്ടത്തിൽ ഇടം നേടാനായതിൽ എനിക്ക് സന്തോഷമുണ്ട്, എന്നാൽ ഇത്തരം കാര്യങ്ങൾ പുറത്തു വിടുന്നതിനു മുമ്പ് വസ്തുതകൾ രണ്ടുതവണ പരിശോധിക്കണമെന്ന് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. എന്റെ അമ്മ ഒരു ‘ജർമൻ ക്രിസ്ത്യൻ’ ആയിരുന്നില്ല, അവർ ഒരു ഇന്ത്യക്കാരിയും ഹിന്ദുവും ആയിരുന്നു. അമ്മയുടെ രണ്ടാം ഭർത്താവ് ജർമൻ സ്വദേശിയാണ്. എന്റെ അച്ഛൻ ഒരു ഇന്ത്യൻ മുസ്ലീമായിരുന്നു. ഇത് എന്റെ ഇൻസ്റ്റഗ്രാമിൽ നിന്നും ഉൾപ്പെടെ പൊതുവായി ആർക്കും ലഭ്യമായ വിവരങ്ങളാണ്. എനിക്കു ജർമൻ ഭാഷ നന്നായി അറിയില്ല, കുറച്ചൊക്കെ മനസിലാകും എന്നു മാത്രം”, സീനത്ത് അമൻ കുറിച്ചു.
advertisement
അടുത്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ സീനത്ത് തന്റെ അമ്മയെക്കുറിച്ചുള്ള ​ഹൃദയസ്പർശിയായ കുറിപ്പും പങ്കുവെച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത, അമ്മയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ”ഞാൻ അസാധാരണമായ ഒരു ജീവിതം നയിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം എന്റെ സാധാരണക്കാരിയായ അമ്മ വർധിനി ഷാർവാച്ചർ ആണ്. അവർ സുന്ദരിയും ബുദ്ധിമതിയും എനിക്ക് എല്ലാ വിധ പിന്തുണയും തന്നയാളുമാണ്”, സീനത്ത് അമൻ കുറിച്ചു.തന്റെ മാതാപിതാക്കളുടെ വംശീയതയെക്കുറിച്ചും ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ സീനത്ത് അമൻ വിശദീകരിച്ചു.
advertisement
”എന്റെ അമ്മ ഒരു ഹിന്ദു മതവിശ്വാസിയായിരുന്നു. സഹിഷ്ണുത, സ്നേഹം, കരുത്ത് എന്നിവയെല്ലാം ചേർന്ന വ്യക്തിത്വമായിരുന്നു അമ്മയുടേത്. എന്റെ അച്ഛൻ അമാനുല്ല ഖാനെ വിവാഹം കഴിക്കുന്നതിന് അമ്മയുടെ വിശ്വാസം ഒരു തടസമായിരുന്നില്ല. പിന്നീട്, അവർ വേർപിരിഞ്ഞതിന് ശേഷമാണ് അമ്മ ഒരു ജർമൻ സ്വദേശിയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തത്. അദ്ദേഹത്തെ ഞാൻ അങ്കിൾ ഹെയ്ൻസ് എന്നാണ് വിളിച്ചിരുന്നത്.സ്വന്തം കാലിൽ നിൽക്കാനും സ്വന്തം ആ​ഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിക്കാനും എന്നെ പഠിപ്പിച്ചത് അമ്മയാണ്. എന്റെ ചിറകുകൾക്ക് പറക്കാനുള്ള കരുത്തു നൽകിയതും അമ്മയാണ്”, സീനത്ത് അമൻ കൂട്ടിച്ചേർത്തു. ഏതാനും മാസങ്ങൾക്കു മുൻപാണ് സീനത്ത് അമൻ ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുടങ്ങിയതും സോഷ്യൽ മീഡിയയിൽ സജീവമായതും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
‘എന്റെ അച്ഛൻ ഇന്ത്യൻ മുസ്ലീം, അമ്മ ഇന്ത്യൻ ഹിന്ദു‘: നടി സീനത്ത് അമൻ
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement