പൗളയുടെ ബോസ് ആയ അമ്മര്‍ കബീര്‍ പൗളയ്ക്ക് ഇതുസംബന്ധിച്ച് ഒരു സന്ദേശം അയച്ചു. പൗളയുടെ അഭാവത്തില്‍ കമ്പനി ജോലികള്‍ കൈകാര്യം ചെയ്യാന്‍ ''ബുദ്ധിമുട്ടുന്നു'' എന്നും ഓഫീസിലിരുന്ന് ജോലി ചെയ്യാൻ കഴിയുന്ന ഒരാളെ ആവശ്യമുണ്ടെന്നും സന്ദേശത്തില്‍ ബോസ് പറഞ്ഞു. സന്ദേശത്തിനൊപ്പം ഒരു ജാസ് ഹാന്‍ഡ് ഇമോജിയും ചേര്‍ത്തിരുന്നു. ബോസിന്റെ ഈ സന്ദേശം ''മനപ്പൂര്‍വ്വമാണെന്നും'' അന്യായമായ പിരിച്ചുവിടലിന്റെ സൂചനയുമാണെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി.
2022 മാര്‍ച്ചിലാണ് മിലുസ്‌ക കമ്പനിയില്‍ ചേര്‍ന്നത്. അതേവര്‍ഷം ഒക്ടോബറില്‍ അവര്‍ ഗര്‍ഭിണിയായി. നവംബര്‍ മാസമായപ്പോഴേക്കും അവര്‍ക്ക് അതികഠിനമായ ഗര്‍ഭകാല ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങി. തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവരോട് ഡോക്ടര്‍മാര്‍ ഉപദേശിച്ചു. മാനേജര്‍ക്ക് അയച്ച കത്തില്‍ പൗള ഇക്കാര്യം വിശദീകരിച്ചു. ''ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം അടുത്ത രണ്ടാഴ്ചത്തേക്ക് എന്റെ ഗര്‍ഭകാല ആരോഗ്യപ്രശ്‌നങ്ങള്‍ അധികമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് നല്ലതെന്ന് മിഡ് വൈഫ് എന്നോട് പറഞ്ഞു,'' അവര്‍ കത്തില്‍ വ്യക്തമാക്കി.
advertisement
ജോലിയില്‍ തിരികെയെത്തുമ്പോള്‍ ആവശ്യമായ ആരോഗ്യ-സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പൗള കൂടുതല്‍ അന്വേഷിച്ചു. എന്നാല്‍, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പകരം കമ്പനി അവളെ പിരിച്ചുവിട്ടു. തുടര്‍ന്ന് പൗള കമ്പനിയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുകയായിരുന്നു. കമ്പനിയുടെ ഭാഗത്തുനിന്നുള്ള അന്യായമായ നടപടി തിരിച്ചറിഞ്ഞ് ഗണ്യമായ നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ വിധിച്ചു.
നവംബര്‍ 26 വരെ പൗളയും അമ്മറും തമ്മില്‍ ഒരു ബന്ധവുമുണ്ടായിരുന്നില്ല. പിന്നീട് ആരോഗ്യത്തെക്കുറിച്ച് അവരോട് അമ്മര്‍ തിരക്കി. തൊട്ടടുത്ത ദിവസം മാനേജര്‍ പൗളയ്ക്ക് വീണ്ടും സന്ദേശം അയച്ചു. അടുത്തയാഴ്ച കുറച്ച് ദിവസം ജോലി ചെയ്യാനും വൈകുന്നേരം നാല് മണിക്ക് മുമ്പായി പൂര്‍ത്തിയാക്കാനും സന്ദേശത്തില്‍ മാനേജര്‍ പൗളയോട് ആവശ്യപ്പെട്ടു.
തനിക്ക് ജോലി ചെയ്യാന്‍ കഴിയാതത്ര സുഖമില്ലെന്ന് പൗള അമ്മറിനെ അറിയിച്ചുവെന്ന് ബര്‍മിംഗ്ഹാം ട്രൈബ്യൂണല്‍ കണ്ടെത്തി. എന്നാൽ ഈയാഴ്ച അവധിയെടുക്കുന്നത് സംബന്ധിച്ച് സന്ദേശം അയക്കാന്‍ തുടങ്ങുകയായിരുന്നുവെന്നും അന്നേ ദിവസം ആറ് തവണ ഛര്‍ദിച്ചുവെന്നും അടുത്ത കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഛര്‍ദി കുറഞ്ഞില്ലെങ്കില്‍ തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തേക്കുമെന്നും പൗള അമ്മറിനെ അറിയിച്ചു. വീട്ടിലിരുന്ന് പോലും ജോലി ചെയ്യാന്‍ പോലും കഴിയാത്ത വിധം തന്റെ ആരോഗ്യം മോശമാകുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് ഡിസംബര്‍ ഒന്നുവരെ പൗളയ്ക്ക് അമ്മറില്‍ നിന്ന് സന്ദേശമൊന്നും ലഭിച്ചില്ല. ജോലിക്ക് ഹാജരാകാന്‍ കഴിയാത്തതില്‍ പൗള അമ്മറിനോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, അതിന് ശേഷം അവ്യക്തമായ വാക്കുകള്‍ നിറഞ്ഞ ഒരു സന്ദേശത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണെന്ന് അമ്മര്‍ പൗളയെ അറിയിച്ചു. കമ്പനി ബുദ്ധിമുട്ടുന്നതിനാല്‍ അത് വ്യക്തിപരമായി എടുക്കരുതെന്ന് അമ്മര്‍ പൗളയോട് ആവശ്യപ്പെട്ടു. ഉടന്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും ജോലിക്ക് പുറത്ത് ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഒപ്പം ഒരു ജാസ് ഹാന്‍ഡഡ് ഇമോജിയും അമ്മര്‍ അയച്ചു.
ഡിസംബര്‍ ഒന്നു മുതല്‍ ശമ്പളം ലഭിക്കാത്തതിനാല്‍ ജീവനക്കാരിയെ പിരിച്ചുവിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എംപ്ലോയ്‌മെന്റ് ട്രിബ്യൂണലില്‍ അമ്മര്‍ വാദിച്ചു.
എന്നാല്‍, എംപ്ലോയ്‌മെന്‍ര് ജഡ്ജി ഗാരി സ്മാര്‍ട്ട് പൗളയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഗര്‍ഭകാലത്ത് വിവേചനം നേരിട്ടതായുള്ള പൗളയുടെ അവകാശവാദങ്ങള്‍ കോടതി ശരിവെച്ചു. തുടര്‍ന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചു.