TRENDING:

Prithviraj: ഭാര്യയും മകളും ഉണ്ടെന്ന് ഓർക്കണമെന്ന് പൃഥ്വിരാജിനോട് ഭാര്യ

Last Updated:

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രൊഡക്ഷൻ വർക്കുകളുമായി ബന്ധപ്പെട്ട് തിരിക്കിലാണ് പ്രിത്വി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് എമ്പുരാൻ. മാർച്ച് 27 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ. നിലവിൽ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രൊഡക്ഷൻ വർക്കുകളുമായി ബന്ധപ്പെട്ട് തിരിക്കിലാണ് പ്രിത്വി. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവച്ച പുത്തൻ ലൂക്കിലുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. സംവിധാനം ചെയ്ത സിനിമ പൂര്‍ത്തിയാക്കി കൈമാറിയെന്നും ഇനി നടനെന്ന നിലയില്‍ പുതിയ ഭാവമാണെന്ന അടിക്കുറിപ്പോടെയാണ്‌ നടൻ തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
News18
News18
advertisement

നിമിഷങ്ങൾക്കകം വൈറലായ ചിത്രത്തിന് കമെന്റുമായി സുപ്രിയയും എത്തിയിട്ടുണ്ട്. താങ്കൾക്കൊരു ഭാര്യയും മകളുമുണ്ടെന്ന് മറക്കരുതെന്നാണ് പൃഥ്വിരാജിന്റെ ജീവിതപങ്കാളി സുപ്രിയ മേനോന്‍ ചിത്രത്തിന് താഴെ തമാശയായി കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ താരത്തിന്റെ പുതിയ ലുക്ക് രാജമൗലി ചിത്രത്തിനായുള്ളതാണോ എന്നാണ് ആരാധകർ തിരക്കുന്നത്. മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം നിരവഹിക്കുന്ന ചിത്രമാണ് 'SSMB 29 '. സിനിമയിൽ വില്ലനായി പൃഥ്വിരാജ് എത്തുമെന്ന വാർത്തകൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'എമ്പുരാന്‍.' ബോക്‌സ്ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവെച്ച ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്.എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, പൃഥ്വിരാജ്, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന്‍ എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Prithviraj: ഭാര്യയും മകളും ഉണ്ടെന്ന് ഓർക്കണമെന്ന് പൃഥ്വിരാജിനോട് ഭാര്യ
Open in App
Home
Video
Impact Shorts
Web Stories