ചണ്ഡീഗഢിലുള്ള 'ജെ ഡബ്ല്യു മാരിയറ്റ്' ഹോട്ടലില്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് രാഹുല്‍ബോസ് പഴത്തിന് ഓര്‍ഡര്‍ ചെയ്ത്. പഴം ഉടനടി വന്നെങ്കിലും കൂടെ വന്ന ബില്ലാണ് താരത്തെ ഞെട്ടിച്ചത്. ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ പ്രതിഷേധ വീഡിയോ പങ്കുവച്ചത്. ഹോട്ടലിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയോ, മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യാതെ വളരെ ലളിതമായ രീതിയില്‍ കാര്യം പറയുക മാത്രമാണ് വീഡിയോയില്‍. #goingbananas എന്ന ഹാഷ്ടാഗില്‍ 38 സെക്കന്‍ഡുള്ള വീഡിയോയിലാണ് രാഹുല്‍ ബോസ് തന്റെ അനുഭവം പങ്കുവെച്ചത്.
advertisement
'നിങ്ങളിത് വിശ്വസിച്ചേ പറ്റൂ. പഴങ്ങള്‍ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ആര് പറഞ്ഞു? ..' എന്ന് തുടങ്ങുന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ ഇത് റീട്വീറ്റ് ചെയ്യുകയും, വിഷയത്തില്‍ സജീവമായ ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്.
