രണ്ട് പഴത്തിന് 442 രൂപ വില; ബില്ല് കണ്ട് താരത്തിന്റെ കണ്ണുതള്ളി
Last Updated:
നടൻ രാഹുൽ ബോസാണ് ഫൈവ് സ്റ്റാർ ഹോട്ടലിലെ കഴുത്തറുപ്പൻ ബില്ലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്
ന്യൂഡല്‍ഹി: രണ്ട് വാഴപ്പഴത്തിന് 442 രൂപ. വിശ്വസിക്കാൻ പറ്റുന്നില്ലേ. ബോളിവുഡ് നടൻ രാഹുൽ ബോസിനാണ് ഈ കഴുത്തറുപ്പൻ ബില്ല് കിട്ടിയത്. സാധാരണ കടകളിൽ നിന്ന് വാങ്ങാറുള്ള അതേ ഉത്പന്നങ്ങൾ വലിയ മാളുകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും നിന്ന് വാങ്ങുമ്പോൾ ഇരട്ടിവില ഈടാക്കുന്നതെല്ലാം നാം കണ്ടിട്ടുള്ളതാണ്. എന്നാൽ രണ്ട് പഴത്തിന് 442 രൂപയുടെ ബില്ലൊക്കെ കിട്ടിയാൽ ആരായാലും പ്രതികരിച്ചുപോകും. അതുതന്നെയാണ് രാഹുൽ ബോസും ചെയ്തത്.
ചണ്ഡീഗഢിലുള്ള 'ജെ ഡബ്ല്യു മാരിയറ്റ്' ഹോട്ടലില്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് രാഹുല്‍ബോസ് പഴത്തിന് ഓര്‍ഡര്‍ ചെയ്ത്. പഴം ഉടനടി വന്നെങ്കിലും കൂടെ വന്ന ബില്ലാണ് താരത്തെ ഞെട്ടിച്ചത്. ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ പ്രതിഷേധ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹോട്ടലിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയോ, മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യാതെ വളരെ ലളിതമായ രീതിയില്‍ കാര്യം പറയുക മാത്രമാണ് വീഡിയോയില്‍. #goingbananas എന്ന ഹാഷ്ടാഗില്‍ 38 സെക്കന്‍ഡുള്ള വീഡിയോയിലാണ് രാഹുല്‍ ബോസ് തന്റെ അനുഭവം പങ്കുവെച്ചത്.
advertisement
You have to see this to believe it. Who said fruit wasn’t harmful to your existence? Ask the wonderful folks at @JWMarriottChd #goingbananas #howtogetfitandgobroke #potassiumforkings pic.twitter.com/SNJvecHvZB
— Rahul Bose (@RahulBose1) July 22, 2019
'നിങ്ങളിത് വിശ്വസിച്ചേ പറ്റൂ. പഴങ്ങള്‍ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ആര് പറഞ്ഞു? ..' എന്ന് തുടങ്ങുന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ ഇത് റീട്വീറ്റ് ചെയ്യുകയും, വിഷയത്തില്‍ സജീവമായ ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 25, 2019 7:18 AM IST


