കഴിഞ്ഞ ദിവസം സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽമീഡിയിയൽ ശ്രദ്ധപിടിച്ചിരിക്കുന്നത്. സുപ്രിയ പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുത്ത വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വിവിഐപികൾക്കായി സജ്ജീകരിച്ച ഭാഗത്താണ് സുപ്രിയ ഇറങ്ങിയത്. ത്രിവേണി സംഗമസ്ഥാനത്തു നിന്നുള്ളതാണ് വീഡിയോ. ഓറഞ്ചും കറുപ്പും നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് സുപ്രിയ പ്രയാഗ് രാജിലെത്തിയത്.
കുംഭമേളയ്ക്ക് സുപ്രിയ ഒറ്റയ്ക്കാണോ പോയതെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. കേരളത്തിൽ നിന്നുള്ള നിരവധി പ്രമുഖർ കുംഭമേളയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിൽ എത്തിയിരുന്നു. ജയസൂര്യ, സംയുക്ത, കൃഷ്ണകുമാർ, സുരേഷ് കുമാർ തുടങ്ങിയ താരങ്ങൾ പ്രയാഗ് രാജിലെത്തി കുംഭമേളയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു,
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
February 21, 2025 12:28 PM IST