TRENDING:

കോൺഗ്രസിന്‍റെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി BJP; മമതയെ പിന്തുണച്ച രാഹുൽ വെട്ടിൽ

Last Updated:

ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂലിനെതിരെയും മമത ബാനർജിയ്ക്കെതിരെയും കോൺഗ്രസും രാഹുലും നടത്തിയ വിമർശനങ്ങളായിരുന്നു ട്വീറ്റിൽ ഉണ്ടായിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കൊൽക്കത്ത പൊലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാനുള്ള സിബിഐ നീക്കത്തിനെതിരെ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയത് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കിയിരുന്നു. 40 പേരുണ്ടായിരുന്ന സിബിഐ സംഘത്തെ കൊൽക്കത്ത പൊലീസ് തടഞ്ഞുവെച്ചു. അതിനുപിന്നാലെയാണ് ഭരണഘടന സംരക്ഷിക്കണമെന്ന ആഹ്വാനവുമായി മമത രംഗത്തെത്തിയത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ മമതയുടെ സമരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മമതയ്ക്ക് പിന്തുണയറിയിച്ച് ട്വീറ്റ് ചെയ്തു.
advertisement

കേന്ദ്രവുമായി നേർക്കുനേർ: പ്രതിപക്ഷ ഐക്യത്തിന്റെ കടിഞ്ഞാൺ മമതയ്ക്ക്

എന്നാൽ ഈ ട്വീറ്റിനെ കടന്നാക്രമിക്കാൻ ബിജെപി പുറത്തിറക്കിയത് പഴയ കോൺഗ്രസ് ട്വീറ്റുകളായിരുന്നു. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് കോൺഗ്രസിന്‍റെ പഴയ പോസ്റ്റുകൾ ബിജെപി കുത്തിപ്പൊക്കിയത്. ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂലിനെതിരെയും മമത ബാനർജിയ്ക്കെതിരെയും കോൺഗ്രസും രാഹുലും നടത്തിയ വിമർശനങ്ങളായിരുന്നു ട്വീറ്റിൽ ഉണ്ടായിരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോൺഗ്രസിന്‍റെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി BJP; മമതയെ പിന്തുണച്ച രാഹുൽ വെട്ടിൽ