കേന്ദ്രവുമായി നേർക്കുനേർ: പ്രതിപക്ഷ ഐക്യത്തിന്റെ കടിഞ്ഞാൺ മമതയ്ക്ക്

Last Updated:

അറിഞ്ഞോ അറിയാതെയോ മമതയുടെ ശ്രമത്തിന് എണ്ണ പകർന്നിരിക്കുകയാണ് സിബിഐ

# ടി ജെ ശ്രീലാൽ‌
പ്രതികൂല സാഹചര്യങ്ങളിൽ ജനങ്ങളെ കൂട്ടുപിടിച്ച് നേട്ടമുണ്ടാക്കുന്ന മമത ബാനർജിയുടെ പതിവ് രാഷ്ട്രീയ തന്ത്രമാണ് കൊൽക്കത്തയിൽ സിബിഐക്കെതിരെയും നടക്കുന്നത്. അഴിമതി കേസിനെ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വൈരാഗ്യമെന്ന ആരോപണം കൊണ്ട് മറികടക്കുന്നതിനൊപ്പം പ്രതിപക്ഷഐക്യത്തിന്റെ കടിഞ്ഞാൺ കൂടി ഏറ്റെടുക്കുകയാണ് മമത.
ചിട്ടിഫണ്ട് കുംഭകോണത്തിൽ മമത ബാനർജിക്ക് കനത്തതിരിച്ചടിയെന്ന വാർത്തയാണ് ഈ നാടകത്തിലൂടെ മമത ബാനർജി തിരുത്തിയെഴുതിയത്. ഒപ്പം പ്രധാനമന്ത്രി മോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കും അതേ നാണയത്തിൽ മറുപടി കൊടുക്കുന്ന ഏകനേതാവ് എന്ന പ്രതിച്ഛായയും. ഈ പ്രതിച്ഛായ വളർത്തിയെടുക്കാനുള്ള ശ്രമം മമത തുടങ്ങിയിട്ട് നാൾ ഏറെയായി. അറിഞ്ഞോ അറിയാതെയോ മമതയുടെ ഈ ശ്രമത്തിന് എണ്ണ പകർന്നിരിക്കുകയാണ് സിബിഐ. ഈ നടപടിക്ക് സിബിഐക്ക് സ്വന്തം ന്യായങ്ങളുണ്ടാകാം. പക്ഷെ തെരഞ്ഞെടുപ്പ് പടിവാതുക്കലെത്തി നിൽക്കുമ്പോഴാണ് അന്വേഷണം.അതും അമിത്ഷായുടെ റാലിക്ക് അനുമതി നിഷേധിക്കുന്നതടക്കമുള്ള നടപടികൾ മമത സ്വീകരിച്ചതിന് പിന്നാലെ. പ്രധനമന്ത്രിക്കും അമിത്ഷായ്ക്കുമെതിരെയുള്ള തുറന്ന് പോരിന് പിന്തുണ പ്രഖ്യാപിക്കാതിരിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് മറ്റ് പ്രതിപക്ഷ പാർട്ടികളെ എത്തിക്കാനും തൽക്കാലത്തേക്കെങ്കിലും മഹാപ്രതിപക്ഷ സഖ്യത്തിന്റെ തലപ്പത്തെത്താനും മമതയ്ക്കായി. പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധം അതിന്റെ തെളിവാണ്.
advertisement
പ്രാദേശിക സമ്മർദ്ദം കാരണം മമതയ്ക്കൊപ്പം ചേരാൻ കഴിയാത്ത ഇടത് പാർട്ടികൾ കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി. നാളെ കോടതി വിധി എതിരായാലും മ്മതയുടെ രാഷ്ട്രീയ നീക്കങ്ങൾക്ക് അത് തിരിച്ചടിയാകില്ല. കോടതി നിർദ്ദേശിക്കുന്നത് എന്തായാലും അത് അനുസരിക്കുകയും ഒപ്പം കേന്ദ്രസർക്കാരിനെതിരെയുള്ള പോരാട്ടം മുന്നോട്ട് നയിക്കുകയുമാകും മമതയുടെ അടുത്ത തന്ത്രം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കേന്ദ്രവുമായി നേർക്കുനേർ: പ്രതിപക്ഷ ഐക്യത്തിന്റെ കടിഞ്ഞാൺ മമതയ്ക്ക്
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement