വിവാഹചടങ്ങുകള്‍ക്ക് ശേഷം വരന്റെ വീട്ടിലെത്തുന്ന വധുവിനെ മദ്യം നല്‍കി സ്വീകരിക്കുന്നതാണ് ചടങ്ങ്. വധുവിന് ഭര്‍തൃവീട്ടുകാര്‍ ഒരു പ്യാല(മദ്യം നിറച്ച ഒരു കപ്പ്) നല്‍കുന്നു. സമൃദ്ധിയും ധൈര്യവും കുടുംബത്തിലേക്കുള്ള സ്വീകരണവുമെല്ലാമാണ് ഇതിലൂടെ പറഞ്ഞു വയ്ക്കുന്നത്. സാധാരണയായി നാടന്‍ മദ്യമോ വിസ്‌കിയോ ആണ് വധുവിന് നല്‍കുക. ചിലയിടങ്ങളില്‍ വധുവിനോട് ഇത് കുടിക്കാന്‍ ആവശ്യപ്പെടാറുണ്ട്. ചിലയിടങ്ങളില്‍ ആചാരത്തിന്റെ ഭാഗമായി വധു കപ്പില്‍ തൊടുകയോ മദ്യത്തില്‍നിന്ന് അല്‍പമെടുത്ത് തിലകം ചാര്‍ത്തുകയോ ചെയ്യുന്നു. ചിലപ്പോള്‍ കുടുംബത്തിലെ മുതിര്‍ന്ന ഒരംഗം വധുവിനുവേണ്ടി ആചാരപരമായി മദ്യം കുടിക്കുകയും ചെയ്യും.
advertisement
എന്നാല്‍ രാജസ്ഥാനിലുടനീളം ഈ ചടങ്ങ് ആചരിക്കുന്നില്ല. ഉദയ്പൂര്‍, ജോധ്പൂര്‍, ജയ്പൂര്‍ തുടങ്ങിയ നഗരപ്രദേശങ്ങളിലും യാഥാത്ഥിതിക അല്ലെങ്കില്‍ പാരമ്പര്യം പിന്തുടരുന്ന രജപുത്ര കുടുംബങ്ങളില്‍ ഈ ആചാരത്തിന് കൂടുതല്‍ പ്രചാരമുണ്ട്. ബിക്കാനീര്‍, ജയ്‌സാല്‍മര്‍ എന്നിവടങ്ങളിലും ഇത് പിന്തുടരുന്നതായി റിപ്പോര്‍ട്ടുണ്ട്.
കാലത്തിന് അനുസരിച്ച് ഈ ആചാരത്തിലും മാറ്റം വന്നിട്ടുണ്ട്. മദ്യം കഴിക്കാത്ത വീടുകളില്‍ പഴച്ചാറുകള്‍, ശീതളപാനീയങ്ങള്‍, തേങ്ങാവെള്ളം, പനിനീര്‍, അല്ലെങ്കില്‍ സര്‍ബത്ത് എന്നിവയും പ്യാലയായി നല്‍കുന്നു. എല്ലാവര്‍ക്കും ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മദ്യത്തിന് പകരം റോസാപ്പൂവിന്റെ രുചിയുള്ള പാനീയം നല്‍കിയതായും വീഡിയോയില്‍ പറയുന്നു.
പ്യാല ആചാരത്തിന്റെ തുടക്കം രജപുത്രരുടെ ആയോധന പാരമ്പര്യങ്ങളില്‍ നിന്നാണ് ചരിത്രകാരന്മാരും സാംസ്‌കാരിക നിരൂപകരും പറയുന്നു. അക്കാലത്ത് മദ്യം എന്നത് ആഘോഷവേളകളില്‍ വിളമ്പുന്ന പാനീയം മാത്രമല്ല, മറിച്ച് യുദ്ധത്തില്‍ പങ്കെടുത്ത് മടങ്ങി വരുന്ന യോദ്ധാക്കള്‍ക്ക് അവരുടെ ധൈര്യത്തിന്റെയും സൗഹൃദകൂട്ടായ്മയുടെയുമെല്ലാം പ്രതീകമായിരുന്നു. തുടര്‍ന്ന് കാലക്രമേണ ഈ ആചാരം വിവാഹങ്ങളിലേക്കും കടന്നുവരികയായിരുന്നു.