ആഴ്ച്ചയിൽ മൂന്ന് ദിവസം ഭാര്യയ്ക്കൊപ്പവും മൂന്ന് ദിവസം കാമുകിക്ക് ഒപ്പവുമായിരുന്നു യുവാവിന്റെ താമസം. ആഴ്ച്ചയിൽ ഒരു ദിവസം അവധിയും നൽകിയിട്ടുണ്ട്. റാഞ്ചിയിലെ കൊകാർ റോഡിലുള്ള രാജേഷ് എന്നയാളാണ് യുവാവ്. വിവാഹിതനായ രാജേഷ് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാൽ വിവാഹിതനാണെന്ന കാര്യം ഇയാൾ പെൺകുട്ടിയിൽ നിന്നും മറച്ചുവെച്ചു.
സംഭവം ഇങ്ങനെയാണ്, വിവാഹിതനായ ചെറുപ്പക്കാരൻ ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ച് കഴിഞ്ഞ മാസമാണ് കാമുകിക്കൊപ്പം ഒളിച്ചോടുന്നത്. തുടർന്ന് രാജേഷിന്റെ ഭാര്യ പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പരാതി നൽകി. ഭാര്യയുടെ പരാതിയിൽ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് രാജേഷിനേയും കാമുകിയേയും പിടികൂടുന്നത്.
advertisement
പൊലീസ് പറയുമ്പോൾ മാത്രമാണ് തന്റെ കാമുകൻ വിവാഹിതനാണെന്ന കാര്യം യുവതി അറിയുന്നത്. എന്നാൽ ഒളിച്ചോടിയതിന് ശേഷം തന്നെ ഇയാൾ വിവാഹം കഴിച്ചെന്നും യുവതി പറഞ്ഞു. ഇതോടെ ആദ്യ ഭാര്യയും കാമുകിയും തമ്മിൽ പൊലീസ് സ്റ്റേഷനിൽ വെച്ചു തന്നെ വഴക്കായി.
You may also like:ഋത്വിക്-ഐശ്വര്യ റായ് ചിത്രത്തിനായി ഓഡിഷന് നടത്തിയ 100 പിടിയാനകളെ
വഴക്ക് അവസാനിപ്പിക്കാനായി പൊലീസ് തന്നെ മുന്നോട്ടുവെച്ച ആശയമാണ് ആഴ്ച്ചയിൽ തുല്യ ദിവസങ്ങൾ ഭാര്യയ്ക്കും കാമുകിക്കുമായി വീതിച്ചു നൽകുക എന്നത്. ഒരു ദിവസം യുവാവിന് അവധിയും നൽകി. പൊലീസിന്റെ മധ്യസ്ഥം അംഗീകരിച്ച മൂന്ന് പേരും ഉടമ്പടിയും ഒപ്പു വെച്ചാണ് പിരിഞ്ഞത്.
You may also like:വീട്ടിൽ വളർത്തിയ ഉഗ്രവിഷമുള്ള പാമ്പ് പുറത്തുചാടി; പത്ത് അപാർട്മെന്റുകൾ ഒഴിപ്പിച്ച് രക്ഷാപ്രവർത്തനം
എന്നാൽ വാക്ക് പറഞ്ഞതുപോലെ കൃത്യമായ ദിവസം കാമുകിക്കൊപ്പം ചെലവഴിക്കാൻ രാജേഷിന് കഴിഞ്ഞില്ല. ഇതോടെ യുവാവിനെതിരെ പരാതി നൽകിയിരിക്കുകയാണ് യുവതി. വിവാഹ വാഗ്ദാനം നൽകി തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് രാജേഷിനെതിരെ യുവതിയുടെ പരാതിയിൽ പറയുന്നത്. പരാതിയിൽ പൊലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തു.
കേസ് കോടതിയിൽ എത്തിയതോടെ രാജേഷിനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. ഇതോടെ ഒളിവിൽ പോയ രാജേഷിനെ തേടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. ഭാര്യയുടെ സഹായത്തോടെയാണ് ഇയാൾ വീട്ടിൽ നിന്നും ഓടിപ്പോയതെന്ന് പൊലീസ് പറയുന്നു. ഇയാളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയെങ്കിലും കടന്നു കളയുകയായിരുന്നു. രാജേഷിന്റെ ബന്ധുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.