വീട്ടിൽ വളർത്തിയ ഉഗ്രവിഷമുള്ള പാമ്പ് പുറത്തുചാടി; പത്ത് അപാർട്മെന്റുകൾ ഒഴിപ്പിച്ച് രക്ഷാപ്രവർത്തനം

Last Updated:

തിങ്കളാഴ്ച്ച രാവിലെയാണ് പാമ്പ് കൂട്ടിൽ ഇല്ലെന്ന് ഉടമ കണ്ടെത്തിയത്.

ആളുകൾ തിങ്ങി നിറഞ്ഞ് താമസിച്ചിരുന്ന കെട്ടിടത്തിൽ വളർത്തിയ ഉഗ്ര വിഷമുള്ള പാമ്പ് പുറത്ത് ചാടിയാൽ എന്തു ചെയ്യും? അപാർട്മെന്റുകളിൽ താമസിക്കുന്നവർ പട്ടി, പൂച്ച, പക്ഷികൾ എന്നിവയെയൊക്കെ വളർത്തുന്നതിനെ കുറിച്ച് നമുക്കറിയാം, മറ്റുള്ളവർക്ക് ഉപദ്രവമോ അപകടമോ ഇല്ലാതെ വളർത്തു മൃഗങ്ങളെ വളർത്തുന്നതിൽ തെറ്റൊന്നുമില്ല.
എന്നാൽ, ഒരാൾ കാരണം പത്ത് അപാർട്മെന്റുകളിലെ ആളുകൾക്ക് താമസസ്ഥലം ഉപേക്ഷിച്ച് ഒഴിഞ്ഞു പോകേണ്ടി വന്ന അവസ്ഥയുണ്ടായാലോ? അത്തരമൊരു സംഭവമാണ് ജർമനിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു വ്യക്തി വളർത്തിയിരുന്ന ഉഗ്ര വിഷമുള്ള പാമ്പാണ് കൂട്ടിൽ നിന്നും പുറത്തു ചാടിയത്. സൗത്ത് ആഫ്രിക്കൻ പവിഴ പാമ്പ് എന്ന് അറിയപ്പെടുന്ന പാമ്പിനെയാണ് ഇയാൾ വളർത്തിയിരുന്നത്. കാഴ്ച്ചയിൽ ചെറുതാണെങ്കിലും ഉഗ്ര വിഷമാണ് ഇതിന്റെ പ്രത്യേകത.
തിങ്കളാഴ്ച്ച രാവിലെയാണ് പാമ്പ് കൂട്ടിൽ ഇല്ലെന്ന് ഉടമ കണ്ടെത്തിയത്. ഇതോടെ സ്ഥലത്തെ അഗ്നിശമന സേനയെ വിവരം അറിയിച്ചു. കടിച്ചാൽ ഉടനടി മരണം സംഭവിക്കുന്ന പാമ്പാണിത്. അതിനാൽ തന്നെ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ പത്തോളം അപാർട്മെന്റുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ് അഗ്നിശമന സേന ആദ്യം ചെയ്തത്.
advertisement
You may also like:മധ്യപ്രദേശിൽ നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിഞ്ഞു; 32 മരണം
ഇതിന് ശേഷം പാമ്പിനായി ഉദ്യോഗസ്ഥർ ഓരോ വീടുകളും അരിച്ചു പെറുക്കി. എങ്കിലും ഇതുവരെ പാമ്പിനെ കണ്ടെത്താനായില്ല. കെട്ടിടത്തിൽ നിന്നും പാമ്പ് പുറത്ത് കടന്നിരിക്കാനും സാധ്യതയുണ്ടായിരുന്നു. തണുത്ത താപനില കാരണം പാമ്പ് ഹൈബർ‌നേഷനിലേക്ക് മാറാനും സാധ്യതയുണ്ടായിരുന്നു.
You may also like:പാമ്പിനെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ യുവാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
മൂന്ന് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഒടുവിൽ പാമ്പിനെ കണ്ടെത്തിയ്. ഭക്ഷ്യ വസ്തുക്കൾ വെച്ചുള്ള കുടുക്കിൽ അകപ്പെട്ട നിലയിലായിരുന്നു പാമ്പ്. പിടികൂടി വീണ്ടും പഴയ കൂട്ടിലേക്ക് തന്നെ പാമ്പിനെ എത്തിച്ചു. ഇതിന് ശേഷമാണ് കെട്ടിടത്തിലെ താമസക്കാർക്ക് അവരുടെ വീടുകളിൽ പോകാൻ അനുമതി ലഭിച്ചത്.
advertisement
മറ്റൊരു സംഭവത്തിൽ, പാമ്പിനെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്തു ചാടിയ ആളുടെ വീഡിയോ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ 4.31 മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പിൽ പാമ്പ് വെള്ളത്തിൽ നീന്തുന്നതാണ് കാണിക്കുന്നത്. ഇതിനിടെ ഒരാൾ കിണറിന്റെ മതിലിനോട് ചേ‍ർന്ന് നിന്ന് ഒരു കെണി ഉപകരണം ഉപയോഗിച്ച് പാമ്പിനെ പിടിക്കാനും ശ്രമിക്കുന്നുണ്ട്.
എന്നാൽ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുട‍ർന്ന് മറ്റൊരാൾ വെള്ളത്തിലേയ്ക്ക് ചാടി പാമ്പിനടുത്തേയ്ക്ക് നീന്തുന്നത് കാണാം. മതിലിനോട് ചേ‍ർന്ന് നിന്ന് പാമ്പിനെ പിടിക്കാനായി ശ്രമിക്കുന്ന ആദ്യത്തെ ആളുടെ അടുത്തേയ്ക്ക് പാമ്പിനെ നീക്കാനാണ് രണ്ടാമത്തെയാൾ വെള്ളത്തിലേയ്ക്ക് ചാടിയത്. ഒടുവിൽ ആദ്യത്തെയാളുടെ അടുത്തേയ്ക്ക് പാമ്പ് എത്തുകയും പാമ്പിനെ വാലിൽ പിടിച്ച് പൊക്കി എടുക്കുന്നതും വീഡിയോയിൽ കാണാം.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വീട്ടിൽ വളർത്തിയ ഉഗ്രവിഷമുള്ള പാമ്പ് പുറത്തുചാടി; പത്ത് അപാർട്മെന്റുകൾ ഒഴിപ്പിച്ച് രക്ഷാപ്രവർത്തനം
Next Article
advertisement
'എന്റേത് സംഘപരിവാർ പശ്ചാത്തലം'; യുഡിഎഫിലേക്ക് ഇല്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ
'എന്റേത് സംഘപരിവാർ പശ്ചാത്തലം'; യുഡിഎഫിലേക്ക് ഇല്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ
  • യുഡിഎഫിലേക്കില്ലെന്നും മുന്നണി പ്രവേശനത്തിനായി അപേക്ഷ നൽകിയിട്ടില്ലെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി

  • എൻഡിഎയിൽ ഘടകകക്ഷികളോടുള്ള സമീപനത്തിൽ അതൃപ്തിയുണ്ടെന്നും ഈ വിഷയം യോഗത്തിൽ അവതരിപ്പിക്കുമെന്ന് പറഞ്ഞു

  • യുഡിഎഫ് അസോസിയേറ്റ് അംഗത്വം സംബന്ധിച്ച് വ്യക്തതയില്ല, ഔദ്യോഗിക അപേക്ഷ നൽകിയിട്ടില്ല.

View All
advertisement