കറുത്ത പശ്ചാത്തലത്തിൽ 12:12 എന്ന് എഴുതിയ സ്റ്റാറ്റസ് മാത്രമാണ് രൺവീറിന്റെ പേജിൽ കാണാനാവുക. ഇതും പിറന്നാളിനോടനുബന്ധിച്ചുള്ള അനൗൺസ്മെന്റിന്റെ മുന്നോടിയാണെന്നാണ് സംശയം. രൺവീറിന്റെ പിറന്നാൾ ദിനത്തിൽ ഭാര്യ ദീപികയും ആശംസ പോസ്റ്റുകൾ പങ്കുവച്ചിട്ടില്ല. ഇതോടെ രൺവീറിന്റെ മാറ്റം സോേഷ്യൽമീഡിയയിൽ വൻ ചർച്ചകൾക്കാണ് തുടക്കം കുറുച്ചിരിക്കുന്നത്.
എന്നാൽ, താരത്തിന്റെ പുതിയ ചിത്രമായ ധുരന്ധർ എന്ന സിനിമയുടെ പുതിയ അപ്ഡേഷൻ എന്തെങ്കിലും പങ്കുവയ്ക്കാനാണോ ഈ നീക്കമെന്നും ചർച്ചകളുണ്ട്. പുതിയ ബ്രാൻഡ് ആരംഭിക്കുന്നതിനാണ് ഇത്തരത്തിലെ നീക്കമെന്നും ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. നടന്റെ പിറന്നാളിനോടനുബന്ധിച്ച് ഇന്ന് ധുരന്ധറിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങാനുള്ള സാധ്യതയും ഏറെയാണ്.
advertisement
https://www.instagram.com/ranveersingh?utm_source=ig_web_button_share_sheet&igsh=ZDNlZDc0MzIxNw==
47.1 മില്ല്യൺ ഫോളോവർമാരാണ് രൺവീർ സിങ്ങിന് ഇൻസ്റ്റഗ്രാമിലുള്ളത്. ഇത്രയും പേരെ അമ്പരപ്പിച്ചുകൊണ്ടാണ് ഈ അസാധാരണ നീക്കം. ഇതെന്താണ് ഇവിടെ നടക്കുന്നത് എന്നാണ് പലരുടേയും സംശയം. എന്തെങ്കിലും വലിയ അനൗൺസ്മെന്റ് വരുന്നുണ്ടോയെന്നും അതല്ല ഇനി അദ്ദേഹം സോഷ്യൽ മീഡിയതന്നെ വിടുകയാണോ എന്നെല്ലാമാണ് പലരുടേയും സംശയം.