ആദ്യത്തെ പ്രേമപ്പാട്ടെന്നാണ് വേടൻ മൗന ലോവയെ വിശേഷിപ്പിച്ചത് . 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടാണ് കഴിഞ്ഞദിവസം റിലീസ് ചെയ്തത്. പുറത്തിറങ്ങി 14 മണിക്കൂറിനുള്ളിൽ തന്നെ നിരവധിപേരാണ് വേടന്റെ പാട്ട് കണ്ടത്. വേടന്റെ യൂട്യൂബ് ചാനലായ വേടൻ വിത്ത് വേഡ് (VEDAN with word) എന്ന ചാനലിലായിരുന്നു പാട്ട് റിലീസായത്.
വേടന്റെ പാട്ടിന്റെ പുകഴ്ത്തി നിരവധി പേർ യൂട്യൂബിൽ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 'വേടന്റെ മൂർച്ചയുള്ള വാക്കുകൾ നിങ്ങളെ വേട്ടയാടുന്നുണ്ടെങ്കിൽ നിങ്ങൾ ഭയന്ന് ഒളിച്ചോളൂ.. അവൻ നിങ്ങളെ പിടിക്കും, നല്ല ഭംഗിയുള്ള വരികൾ'- തുടങ്ങിയ നിരവധി കമന്റുകളാണ് യൂട്യൂബിൽ നിറയുന്നത്.
advertisement
ഒരുത്തീ എന്ന വാക്കിൽ ആരംഭിക്കുന്ന പാട്ടിൽ എണ്ണക്കറുപ്പിയെ നിന്റെ കണ്ണില്‍കുരുങ്ങി ഞാന്‍ മരിച്ചു, രണ്ടാം പിറവിയെ, ഇത് രണ്ടാംപിറവിയേ' എന്ന വരികൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്.
ഹവായ് ദ്വീപിലെ അഞ്ച് അഗ്നിപര്‍വതങ്ങളില്‍ ഒന്നാണ് 'മൗന ലോവ. തന്റെ പ്രണയത്തെ ഈ അഗ്നിപർവ്വതത്തോട് ഉപമിച്ചാണ് വേടൻ വരികൾ എഴുതിയിരിക്കുന്നത്.