മുംബൈ വിമാനത്താവളത്തിൽ തമ്മയുടെ അടുത്ത പ്രൊമോഷൻ ലൊക്കേഷനിലേക്ക് പറന്ന നടി ക്യാമറകണ്ണുകളിൽ പതിഞ്ഞു. എന്നാൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് അവരുടെ കൈയിലുള്ള മോതിരമായിരുന്നു. ലളിതമായ പിങ്ക് നിറത്തിലുള്ള സ്യൂട്ടിലാണ് രശ്‌മികയെ കണ്ടത്.
കുറച്ചു കാലം മുമ്പ്, രശ്മിക മന്ദാന തന്റെ നായ്ക്കുട്ടി ഓറയുമൊത്തുള്ള ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. രശ്‌മിക തന്റെ പ്രിയപ്പെട്ട നായയുമായി കളിക്കുന്നതായി കാണാമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ അവരുടെ തമ്മ എന്ന ചിത്രത്തിലെ രഹേയ് ന രഹേയ് ഹം എന്ന ഗാനം പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്നുണ്ടായിരുന്നു.രശ്മികളുടെ അഭിപ്രായവും ഫോട്ടോയും പ്രധാനമായും സംഗീതത്തെക്കുറിച്ചായിരുന്നെങ്കിലും, ഇടതു കൈയിലുള്ള നടിയുടെ തിളങ്ങുന്ന വജ്ര മോതിരം കാഴ്ചക്കാർ ശ്രദ്ധിച്ചു.
advertisement
രശ്മിക മന്ദാനയുടെ വിവാഹനിശ്ചയ വാർത്തകൾ
ഒക്ടോബർ 3ന് രശ്മികയും വിജയും ഹൈദരാബാദിലെ വസതിയിൽ വെച്ച് വളരെ ലളിതമായ ഒരു ചടങ്ങിൽ വിവാഹനിശ്ചയം നടത്തിയതായി റിപ്പോർട്ടുണ്ട്. “വിജയ്, രശ്മിക എന്നിവരുടെ കുടുംബങ്ങൾ ചേർന്ന് തീയതി തീരുമാനിച്ചിരുന്നു. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു അത്. അടുത്ത വർഷം വിവാഹം കഴിക്കാൻ അവർക്ക് പ്ലാനുണ്ട്," വിജയുമായി അടുത്ത വൃത്തങ്ങൾ ഹൈദരാബാദ് ടൈംസിന് നൽകിയ വിവരം ഇങ്ങനെ.
രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വർഷങ്ങളായി ഡേറ്റിംഗിലാണെങ്കിലും അവരുടെ പ്രണയം രഹസ്യമായി സൂക്ഷിച്ചു പോരുകയായിരുന്നു. ഗീതാ ഗോവിന്ദം (2018), ഡിയർ കോമ്രേഡ് (2019) എന്നീ രണ്ട് ചിത്രങ്ങളിൽ അവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
രശ്മിക മന്ദാനയുടെ സിനിമകൾ
ആദിത്യ സർപോത്ദാർ സംവിധാനം ചെയ്യുന്ന തമ്മയിലാണ് രശ്മിക അടുത്തതായി അഭിനയിക്കുന്നത്. ആയുഷ്മാൻ ഖുറാനയും രശ്മിക മന്ദാനയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. മാഡോക്ക് ഫിലിംസിന്റെ പ്രശസ്തമായ ഹൊറർ-കോമഡി യൂണിവേഴ്‌സിന്റെ ഭാഗമാണ് ഈ ചിത്രം. സ്ത്രീ, ഭേദിയ, മുൻജ്യ തുടങ്ങിയ ഹിറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ഹൊറർ, പ്രണയം എന്നിവ നിറഞ്ഞുനിൽക്കുന്ന ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖി, പരേഷ് റാവൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.