പിതാവ് തമ്മിലുള്ള വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ആരാധകരിൽ ചിലര്‍ രവീന്ദ്ര ജഡേജയുടെ പഴയ പ്രതികരണം ഓർത്തെടുക്കുകയായിരുന്നു. നിരവധി പേരാണു വിവാദത്തിൽ താരത്തിന്റെ വിശദമായ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ആവശ്യപ്പെടുന്നത്. പിതാവിന്റെ ആരോപണങ്ങൾ ഭാര്യയായ റിവാബയെ അപമാനിക്കാനുള്ളതാണെന്നാണു രവീന്ദ്ര ജഡേജയുടെ നിലപാട്.
advertisement
Also read-രവീന്ദ്ര ജഡേജ പിതാവിനെതിരെ: 'എൻ്റെ ഭാര്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമം'
മകൻ തന്നെ വിളിക്കാറില്ലെന്നും വിവാഹത്തിന് ശേഷമാണ് താരം ആകെ മാറിപ്പോയതെന്നും ജഡേജയുടെ പിതാവ് ഗുജറാത്തി ദിനപത്രമായ ദിവ്യ ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിതാവിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് രവിന്ദ്ര ജഡേജയും രംഗത്തെത്തി. മുന്‍കൂട്ടി തയാറാക്കിയത് പ്രകാരമുള്ള അഭിമുഖങ്ങളിൽ പറയുന്നത് അവഗണിക്കുകയാണ് വേണ്ടതെന്ന് രവീന്ദ്ര ജഡേജ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.