കോലാറിൽ നിന്നുള്ള ഒരു രോഗി എല്ലാ വർഷവും അദ്ദേഹത്തിന് മാമ്പഴം അയച്ചു കൊണ്ടിരിക്കുകയാണെന്ന് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കോലാറിൽ നിന്നുള്ള രോഗിയുടെ കുടുംബം ഏതാണ്ട് പത്ത് വർഷമായി എല്ലാ വർഷവും മുടങ്ങാതെ മാമ്പഴം അയച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. സോമലാരം വെങ്കിടേഷാണ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഒരു ഡോക്ടറും ഒരു രോഗിയുടെ കുടുംബവും തമ്മിലുള്ള ഉള്ള സ്നേഹ ബന്ധത്തിൻറെ കഥ അറിയിച്ചത്.
ഗുരുതരമായ രോഗവുമായി പടപൊരുതിയ രോഗി നിർഭാഗ്യവശാൽ കഴിഞ്ഞ വർഷം അന്തരിച്ചു. എന്നാൽ ഈ സീസണിലും അദ്ദേഹത്തിന് മാമ്പഴം ആ കുടുംബത്തിൽ നിന്ന് മുടങ്ങാതെ ലഭിക്കുകയുണ്ടായി.
advertisement
അത് അദ്ദേഹത്തെ എത്രമാത്രം സ്പർശിച്ചുവെന്ന് ഡോക്ടർ പറയുകയും ‘അദ്ദേഹവും രോഗിയുടെ കുടുംബവും തമ്മിലുള്ള ആരും അറിയാത്ത ഒരു ബന്ധം എങ്ങനെ വളർന്നുവെന്ന് വിവരിക്കുകയും ചെയ്യുന്നുണ്ട്. ചിലപ്പോൾ ഒരു രോഗിയുടെ കുടുംബാംഗങ്ങളുമായുള്ള സമവാക്യങ്ങൾക്കും അപ്പുറത്തുള്ളതാകാം ആ അപൂർവ സ്നേഹബന്ധമെന്നും ഡോക്ടർ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്.
ഡോ. വെങ്കിടേഷ് തന്റെ ട്വീറ്റിനൊപ്പം ഭംഗിയായി അരിഞ്ഞ, കണ്ടാൽ തന്നെ കൊതിയൂറുന്ന മാമ്പഴത്തിന്റെ ചിത്രവും പങ്കിട്ടിട്ടുണ്ട്. ഈ പോസ്റ്റ് ഉടനടി തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും, ഈ മഹാമാരിയുടെ കാലത്ത് ആളുകളുടെ ജീവിതത്തിൽ നൽകുന്ന സമഗ്ര സംഭാവനയ്ക്ക് നിരവധി നെറ്റിസൺമാർ മെഡിക്കൽ സ്റ്റാഫിന് നന്ദി പറയുകയും ചെയ്തു. ഒരു വ്യക്തിയാകട്ടെ തന്റെ സ്വകാര്യമായ ഒരു കഥയും ഷെയർ ചെയ്യുകയുണ്ടായി. തന്റെ അമ്മായി കാരണം മാമ്പഴത്തിന് അദ്ദേഹത്തിൻറെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് അദ്ദേഹം പരാമർശിക്കുകയുണ്ടായി. തന്റെ പോസ്റ്റിന് മറുപടിയായി ഡോ. വെങ്കിടേഷ് ചില സ്നേഹബന്ധങ്ങള്‍ എങ്ങനെയാണ് മധുരതരമാകുന്നതെന്നും അഭിപ്രായപ്പെട്ടു.
മാമ്പഴം അതിമനോഹരമായി അരിഞ്ഞിട്ടുണ്ടെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഡോ. വെങ്കിടേഷ് ഈ അഭിപ്രായത്തിന് രസകരമായ മറുപടി തന്നെ നൽകി, തന്റെ വീട്ടിലെ ഔദ്യോഗിക "മാമ്പഴ സ്ലൈസറാണ് താനെന്നും" അതിനാൽത്തന്നെ ആ മാമ്പഴത്തിന്റെ തൊലിയുടേയും മാങ്ങാണ്ടിയുടേയും ശരിയായ ഉടമയും താന്‍ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്നേഹത്തിന്റെയും പരിചരണത്തിന്റെയും ഈ അപൂർവ സ്നേഹബന്ധത്തിന്റെ കഥ ഒരു വ്യക്തിയുടെ ഹൃദയത്തിൽ എന്നെന്നേക്കുമായി നിലനിൽക്കുന്ന ഒന്നാണെന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി. ഏറ്റവും കൂടുതലായി ഹൃദയം നിറയുന്ന പ്രതിഫലം ഏതൊരു വ്യക്തിക്കും സ്നേഹാര്‍ദ്രമായ കൃതജ്ഞത തന്നെയാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.
