also read:'101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തി ഉണ്ടാക്കും '; പരിഹാസവുമായി ജേക്കബ് തോമസ്
എൻബിസി ന്യൂസ് പെന്റഗൺ കറസ്പോണ്ടന്റ് ആയ കോട്ട്നി കൂബേയാണ് ഈ എംഎസ്എൻബിസി മോം. ബുധനാഴ്ച രാവിലെ കൂബേ ലൈവ് അവതരിപ്പിക്കുന്നതിനിടെയാണ് മകന്റെ കുസൃതി. ഫ്രെയിമിലേക്ക് കയറിവന്ന മകനെ ആദ്യം അവഗണിക്കാൻ കൂബേ ശ്രമിച്ചു. എന്നാൽ ഇതിൽ പരാജയപ്പെട്ടതോടെ ലൈവിനിടെ എന്റെ മകൻ ഇവിടെ ഉണ്ടെന്ന് കൂബേ ചിരിച്ചു കൊണ്ട് പറയുകയായിരുന്നു.
2017ൽ പ്രൊഫസർ റോബർട്ട് കെല്ലി ഇന്റർവ്യൂ ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ മക്കൾ ഫ്രെയ്മിൽ കയറി നൃത്തം വയ്ക്കുകയായിരുന്നു. ഇതിന് സമാനമാണ് കൂബേയുടെ വീഡിയോയും.
advertisement
സിറിയയിൽ തുർക്കിയുടെ സൈനിക സന്നാഹം വിപുലമാക്കുന്നതിന്റെ ഗൗരവകരമായ വാർത്തയായിരുന്നു കൂബേ അവതരിപ്പിച്ചു കൊണ്ടിരുന്നത്. എംഎസ്എൻബിസിയുടെ ട്വിറ്ററിലൂടെയാണ് ഈ വൈറൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിങ്ങൾ ബ്രേക്കിംഗ് ന്യൂസ് അവതരിപ്പിക്കുന്നതിനിടെ അപ്രതീക്ഷിതമായ ബ്രേക്കിംഗ് ന്യൂസ് സംഭവിക്കും എന്ന് കുറിച്ചു കൊണ്ടാണ് എംഎസ്എൻബിസി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.