'101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തി ഉണ്ടാക്കും '; പരിഹാസവുമായി ജേക്കബ് തോമസ്

Last Updated:

മൂര്‍ച്ച കൂടിയാല്‍ പ്രശ്നമാകുമോയെന്ന് അറിയില്ലെന്നും ജേക്കബ് തോമസ്.

പ്രസാദ് ഉടുമ്പിശ്ശേരി
ജേക്കബ് തോമസിനെ വരവേറ്റത്  കത്തിയും കോടാലിയും മൺവെട്ടിയും
പാലക്കാട്: വിജിലൻസ് ഡയറക്ടറായി ഇരുന്ന് അഴിമതിക്കാരെ വിറപ്പിച്ച ജേക്കബ് തോമസിനെ സർക്കാർ ഒടുവിൽ അരിവാളും കോടാലിയും മൺവെട്ടിയും ഉണ്ടാക്കുന്ന ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിലേക്കാണ് തട്ടിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ചുമതലയേൽക്കാൻ ഷൊർണൂരെത്തിയ ജേക്കബ് ആദ്യം പോയത്  കത്തിയും കോടാലിയും മൺവെട്ടിയുമൊക്കെയുണ്ടാക്കുന്ന നിർമ്മാണശാലയിലേക്ക്. ഇവിടെ ഉണ്ടാക്കുന്ന  ആയുധത്തിന്റെ ഗുണമേന്മയെല്ലാം ജേക്കബ് തോമസ് ചോദിച്ചറിഞ്ഞായിരുന്നു സന്ദർശനം.
ഒരു കാലത്ത് മുന്നൂറിലേറെ പേർ ജോലി ചെയ്ത സ്ഥാനത്ത് ഇപ്പോഴുള്ളത് നാല്പതോളം പേർ മാത്രം. സ്ഥാപനം വായ്ത്തല പോയ കത്തി പോലെയെന്ന് ചുരുക്കം.
advertisement
വരുന്നൂ..101 വെട്ടിനുള്ള കത്തി;  പുതിയ എംഡിയുടെ വാഗ്ദാനം
നൂറ്റിയൊന്ന് വെട്ട് വെട്ടിയാലും വായ്ത്തല പോവാത്ത  വാക്കത്തി. ഓരോ ജില്ലയ്ക്കും അവിടുത്തെ  പ്രത്യേകതയും ആവശ്യവും കണ്ടറിഞ്ഞായിരിയ്ക്കും കത്തിയും അരിവാളും നിർമ്മിച്ചു നൽകുകയെന്ന് ജേക്കബ് തോമസിന്റെ പരിഹാസം. ഇത്രേം മൂർച്ച മതിയെന്ന് സർക്കാർ പറയുന്നത് വരെ കത്തി നിർമ്മാണം തുടരുമെന്ന് ജേക്കബ് തോമസ്.
ഇനി മുതൽ വിജിലൻസ് മേധാവിയും മെറ്റൽ ഇൻഡസ്ട്രീസ് എംഡിയും തുല്യർ 
വിജിലൻസ് മേധാവിയുടെ പദവിയും മെറ്റൽ ഇൻഡസ്ട്രീസ് എംഡിയും ഇനി മുതൽ തുല്യരാണന്നാണ് സർക്കാർ വ്യക്തമാക്കുന്നതെന്നും ജേക്കബ് തോമസ് പരിഹസിച്ചു.  മെറ്റൽ ഇൻഡസ്ട്രീസിലും ഒരു പാട്  അഴിമതികൾ ഉണ്ടാവാമെന്നും അത് തടയാനാവും വിജിലൻസ് മേധാവിയായ ഒരാളെ ഇവിടെ നിയമിച്ചതെന്നും ജേക്കബ് തോമസ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത വാക്കത്തി ഉണ്ടാക്കും '; പരിഹാസവുമായി ജേക്കബ് തോമസ്
Next Article
advertisement
ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രായേൽ
ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രായേൽ
  • ഇസ്രായേൽ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു.

  • ഹമാസ്-ലഷ്‌കർ-ഇ-തൊയ്ബ ബന്ധം ശക്തമാകുന്നതായി ഇസ്രായേൽ ആരോപിച്ചു.

  • ഇറാന്റെ ആഗോള സ്വാധീനവും ഭീകരവിരുദ്ധ നയങ്ങളും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.

View All
advertisement