ആപ്പിൾ സ്ഥാപകനായ സ്റ്റീവ് ജോബ്സ് 1973ൽ തയാറാക്കിയ റെസ്യുമെയിൽ ഇലക്ടോണിക്സിനോടും സാങ്കേതിക വിദ്യയോടുമുള്ള അദ്ദേഹത്തിന്റെ താത്പര്യം എടുത്തു കാണിക്കുന്നുണ്ട്. യു.എസിലെ ഒറിഗോണിലുള്ള റീഡ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന കാലത്താണ് സ്റ്റീവ് ജോബ്സ് ഈ റെസ്യുമെ തയാറാക്കുന്നത്. തന്റെ പ്രത്യേകമായ കഴിവുകളുടെ കൂട്ടത്തിലും ഇലക്ട്രോണിക്സും സാങ്കേതികവിദ്യയും സ്റ്റീവ് ജോബ്സ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. കമ്പ്യുട്ടറിലും കാൽക്കുലേറ്ററിലും ഡിസൈനിലും തനിക്കുള്ള വൈദഗ്ദ്യവും സ്റ്റീവ് ജോബ്സ് വിവരിച്ചിട്ടുണ്ട്. ഫോൺ സൌകര്യം ഇല്ലെന്നും ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെന്നും റെസ്യുമെയിൽ സൂചിപ്പിച്ചിട്ടുണ്ട്.
advertisement
1971ൽ ബിൽ ഗേറ്റ്സ് തയാറാക്കിയ റെസ്യുമെയും ഇതുപോലെ താത്പര്യം ജനിപ്പിക്കുന്നതാണ്. പ്രോഗ്രാമിംഗ് ഭാഷകളായ ഫോർട്രാൻ, കൊബോൾ, ബേസിക് എനിവയിലുള്ള പ്രാവീണ്യത്തെക്കുറിച്ചും പിഡിപി 10, പിഡിപി 8, സിഡിസി 6400 എന്നീ കമ്പ്യൂട്ടറുകളിലുള്ള ജ്ഞാനത്തെക്കുറിച്ചു ബിൽഗേറ്റ്സിന്റെ റെസ്യുമെയിൽ കാണാം. 3500 ഡോളറാണ് (എകദേശം 29 ലക്ഷം രുപ)ആ സമയത്തെ ശമ്പ്ബളമായി കാണി്ച്ചിരിക്കുന്നത്.
റെസ്യുമെ പോസ്റ്റ് വൈറലായതോടെ നിരവധി കമന്റുകളാണ് പ്രതികരണവുമായി എത്തിയത്. ഇത് ചരിത്രമെന്നാണ് ചിലർ കമന്റ് ചെയ്തത്. റെസ്യുമെ മോഹിപ്പിക്കുന്നതാണെന്ന് മറ്റ് ചിലർ കമന്റ് ചെയ്തു.കൈകൊണ്ടെഴുതിയ സ്റ്റീവ് ജോബ്സിന്റെ റെസ്യുമെയും ടൈപ്പ് റൈറ്ററിൽ ടൈപ്പ് ചെയ്ത ബിൽ ഗേറ്റ്സിന്റെ റെസ്യുമെയും താരതമ്യം ചെയ്തും ചിലർ രംഗത്തെത്തി. ഈ തലമുറയിലെ എറ്റവും വികലമായ 2 റെസ്യുമെ ആണെന്നാണ് മറ്റൊരാളുടെ കമന്റ്
1976ലാണ് സ്റ്റീവ് ജോബ്സ് ആപ്പിൾ സ്ഥാപിക്കുന്നത്. 1985 സ്ഥാപനത്തിൽ നിന്ന് പുറത്തു പോകണ്ടി വന്നെങ്കിലും 1997ൽ തിരിച്ചെത്തി. ഇതിന് ശേഷമാണ് ഐമാക്ക്, ഐപോട്, ഐഫോൺ, ഐപാഡ് തുടങ്ങിയവ ആപ്പിൾ അവതരിപ്പിച്ചത്. 2011 ഒക്ടാബർ 5ന് സ്റ്റീവ് ജോബ്സ് മരണമടഞ്ഞു.
1975ൽ പോൾ അലൻ എന്ന ബാല്യകാല സുഹൃത്തുമായി ചേർന്നാണ് ബിൽഗേറ്റ്സ് മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്.പിന്നീട് മൈക്രോസോഫ്റ്റ് ലോകത്തെ ഏറ്റവും വലിയ സേഫ്റ്റ് വെയർ കമ്പനിയായി വളർന്നു