മത്സരം കാണാന്‍ മെല്‍ബണിലെത്തിയവരില്‍ രോഹന്‍ ബൊപ്പണ്ണയുടെ കുടുംബവുമുണ്ടായിരുന്നു. അതില്‍ രോഹന്‍റെ ഭാര്യ സുപ്രിയ ആയിരുന്നു ഗ്യാലറിയിലെ ശ്രദ്ധാകേന്ദ്രം. സമൂഹമാധ്യമങ്ങളില്‍ സുപ്രിയയുടെ മെല്‍ബണിലെ ചിത്രങ്ങള്‍ വൈറലായി.
Also Read-”മകന് മുന്നിൽ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കാൻ കഴിഞ്ഞതിൽ അഭിമാനം”: വികാരാധീനയായി സാനിയ മിര്‍സ
താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ് ആരാധകരിലൊരാൾ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്തത്. സംഭവം ശ്രദ്ധയിൽപെട്ട രോഹൻ ബൊപ്പണ്ണ ‘‘ഞാൻ ഇതിനോടു യോജിക്കുന്നു’’ എന്ന് മറുപടി നല്‍കി.
advertisement
മക്കളോടൊപ്പമാണ് സുപ്രിയ അണ്ണയ്യ മെൽബണില്‍ ഭര്‍ത്താവ് രോഹൻ ബൊപ്പണ്ണയെ പ്രോത്സാഹിപ്പിക്കാനെത്തിയത്. രോഹൻ ബൊപ്പണ്ണയ്ക്ക് ഇതുവരെ ഓസ്ട്രേലിയൻ ഓപ്പണില്‍ കിരീടം നേടാനായിട്ടില്ല. മുൻപ് 2018ൽ ടിമിയ ബാബോസിനൊപ്പം മിക്സഡ് ഡബിള്‍സ് ഫൈനലിലെത്തിയിരുന്നു.