TRENDING:

റിട്ടയർമെന്റ് ഹോമിലെ പ്രണയം; 80-ാം വയസിൽ വിവാഹിതരായി യുകെ ദമ്പതികൾ

Last Updated:

82 കാരനായ ക്രിസ്റ്റഫർ സ്ട്രീറ്റ്‌സും 81 കാരിയായ റോസ സ്ട്രീറ്റ്‌സും ആണ് പരസ്പരം കണ്ടുമുട്ടി പ്രണയിച്ച് 18 മാസത്തിന് ശേഷം വിവാഹിതരായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ല എന്ന് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ യുകെയിൽ നിന്ന് എത്തിയിരിക്കുന്നത്. ഒരു റിട്ടയര്‍മെന്റ് ഹോമില്‍ വച്ച് കണ്ടുമുട്ടി പ്രണയിച്ച് വിവാഹിതരായ രണ്ടുപേരുടെ കഥയാണ് ഇത്. 82 കാരനായ ക്രിസ്റ്റഫർ സ്ട്രീറ്റ്‌സും 81 കാരിയായ റോസ സ്ട്രീറ്റ്‌സും ആണ് പരസ്പരം കണ്ടുമുട്ടി പ്രണയിച്ച് 18 മാസത്തിന് ശേഷം വിവാഹിതരായത്. ഇരുവരും തങ്ങളുടെ പങ്കാളികളുടെ മരണത്തെ തുടർന്നാണ് കീൻഷാം സോമർസെറ്റിലെ സെന്റ് മോണിക്ക ട്രസ്റ്റിന്റെ ചോക്ലേറ്റ് ക്വാർട്ടർ റിട്ടയർമെന്റ് വില്ലേജിലേക്ക് എത്തിപ്പെട്ടത്.
Rosa Streets and Christopher Streets
Rosa Streets and Christopher Streets
advertisement

റോസ നേരത്തെ ഒരു നഴ്സ് കൂടിയായിരുന്നു. ആദ്യ കൂടിക്കാഴ്ചയെ കുറിച്ചുള്ള ഓർമ്മകളും റോസ ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. ക്രിസ്റ്റഫർ ഒരു ജനാലയ്ക്കരികിൽ തനിക്കെതിരെ ഇരിക്കുമ്പോഴാണ് ഇരുവരും തമ്മിൽ ആദ്യമായി കണ്ടതെന്ന് റോസ പറഞ്ഞു. “സൂര്യൻ അദ്ദേഹത്തിന്റെ മേൽ പ്രകാശിച്ചു, അദ്ദേഹം അന്ന് വളരെ മനോഹരമായ മഞ്ഞ സോക്സുകൾ ധരിച്ചിരുന്നു, അത് സൂര്യപ്രകാശത്തിൽ തിളങ്ങുന്നതായി തോന്നി. പിന്നെ അദ്ദേഹം വന്ന് എന്റെ അടുത്ത് സോഫയിൽ ഇരുന്നു, ഞങ്ങൾ സംസാരിച്ചു തുടങ്ങി,” റോസ മനസ് തുറന്നു.

advertisement

ഇരുവർക്കും ഇടയിൽ പൊതുവായി ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് അവർ കണ്ടെത്തി. കല, നാടകം, ചരിത്രം, സംഗീതം, ഗ്രാമപ്രദേശങ്ങളിൽ സമയം ചെലവഴിക്കാനുള്ള ഇഷ്ടം തുടങ്ങി പല കാര്യങ്ങളും അതിൽ ഉണ്ടായിരുന്നു. കൂടാതെ 60- കളുടെ മധ്യത്തിൽ, സാംബിയയിലെ ഇരുവരുടെയും താമസ സ്ഥലങ്ങൾ തമ്മിൽ 40 മൈൽ അകലം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും അവർ മനസ്സിലാക്കി. ക്രിസ്റ്റഫർ നേരത്തെ മൈനിംഗ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു. റോസയുടെ ഭർത്താവ് അക്കാലത്ത് ഒരു അധ്യാപകനുമായിരുന്നു.

advertisement

റിട്ടയര്‍മെന്റ് ഹോമില്‍ എത്തി കുറച്ചു ദിവസങ്ങൾക്കുശേഷം ഇരുവരും ഡേറ്റിംഗും ആരംഭിച്ചു. അതിനിടയിൽ അവധിക്കാലത്ത് വടക്കൻ ഇറ്റലിയിലേക്ക് പോകാനും ഇവർ തീരുമാനിച്ചു. അവിടെയാണ് വിവാഹം എന്നൊരു ആശയത്തിലേക്ക് ഇരുവരും എത്തിയത്. എന്നാൽ തനിക്ക് എഴുന്നേറ്റു നിൽക്കാനാകുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് ഒറ്റ മുട്ടിൽ ഇരുന്ന് റോസയോട് പ്രണയാഭ്യർത്ഥന നടത്താൻ ശ്രമിക്കാതിരുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ക്രിസ്റ്റഫർ വെളിപ്പെടുത്തി. എങ്കിലും ക്രിസ്റ്റഫർ പ്രണയാഭ്യർത്ഥന നടത്തിയ ഉടനെ തന്നെ റോസ ചിരിച്ചുകൊണ്ട് തന്റെ സമ്മതവും മൂളി. ഇതിനുശേഷമാണ് വിവാഹ തീയതി നിശ്ചയിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബാത്ത് ഗിൽഡ്ഹാളിൽ വച്ച് ആണ് ക്രിസ്റ്റഫറും റോസയും വിവാഹിതരായത്. ഇരുവരുടെയും കുടുംബാംഗങ്ങളും വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. വളരെ നാളുകൾക്ക് ശേഷം തങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും ഒരുമിച്ച് കണ്ട ദമ്പതികൾക്ക് ആ നിമിഷം കൂടുതൽ സന്തോഷകരമായി മാറി. വരൻ ക്രിസ്റ്റഫർ, ന്യൂസിലാന്റിലെ തന്റെ കുടുംബാംഗങ്ങൾക്കായി വിവാഹത്തിന്റെ തത്സമയ സംപ്രേഷണവും ഒരുക്കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
റിട്ടയർമെന്റ് ഹോമിലെ പ്രണയം; 80-ാം വയസിൽ വിവാഹിതരായി യുകെ ദമ്പതികൾ
Open in App
Home
Video
Impact Shorts
Web Stories