നിയമത്തിൽ രണ്ട് ബിരുദവും യൂറോപ്യൻ എതിക്സിൽ ബിരുദാനന്തര ബിരുദവുമുള്ള 27 കാരിയാണ് ക്ലോഡിയ. റൊമേനിയൻ ന്യുമോണിയ ക്ലിനിക്കിൽ ആയിരുന്നു ക്ലോഡിയയ്ക്ക് ജോലി ലഭിച്ചിരുന്നത്. ജോലി ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ക്ലോഡിയ സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
എന്നാൽ പോസ്റ്റിട്ടതിന് പിന്നാലെ അത് പിൻവലിക്കുകയും ചെയ്തു. പോസ്റ്റിൽ നിരവധി പേർ ക്ലോഡിയയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. യുവതിയുടെ സൗന്ദര്യം കാരണമാണ് ജോലി ലഭിച്ചതെന്നായിരുന്നു പലരുടേയും കമന്റ്. വിമർശനം രൂക്ഷമായതിനെ തുടർന്നാണ് ആശുപത്രി ബോർഡ് ക്ലോഡിയയോട് രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന.
വിമർശനത്തെ തുടർന്ന് ബോർഡ് ഡയറക്ടർമാർ തീരുമാനം മാറ്റുകയായിരുന്നു. തുടർന്ന് ക്ലോഡിയയോട് എത്രയും വേഗം രാജി വെക്കാൻ ആവശ്യപ്പെട്ടുവെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
ബോർഡിന്റെ തീരുമാനത്തിനെതിരെയും തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ കുറിച്ചും ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്ലോഡിയ. ചിലയാളുകളുടെ പ്രതികരണങ്ങൾ തീർത്തും ഉപരിപ്ലവമാണെന്ന് ക്ലോഡിയ പറയുന്നു. വിദ്യാഭ്യാസപരമായും മറ്റും യോഗ്യതയുള്ളയാളാണ് താൻ. ലഭിച്ച ജോലിക്ക് വേണ്ട എല്ലാ യോഗ്യതകളും തനിക്കുണ്ടായിരുന്നു. താനൊരു അഭിഭാഷകയാണ്. നിയമത്തിൽ രണ്ട് ഡിഗ്രി ഉണ്ട്. സ്വന്തമായി ബിസിനസും നടത്തുന്നു. ഇതെല്ലാം തന്റെ സിവി പരിശോധിച്ചാൽ മനസ്സിലാകും. ക്ലോഡിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ, നിർഭാഗ്യവശാൽ റൊമാനിയയിൽ ഇപ്പോഴും മുൻവിധികൾക്കാണ് പ്രാധാന്യം. ഒരാളുടെ കഴിവും യോഗ്യതയും നിർണയിക്കുന്നതിൽ സൗന്ദര്യത്തിന് പങ്കുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ക്ലോഡിയ പറയുന്നു.
You may also like:സ്റ്റൈല് സ്റ്റൈല് താൻ... സൂപ്പർ സ്റ്റൈലിൽ ചായ വിൽക്കുന്ന രജനീകാന്ത് ആരാധകൻ; ഏറ്റെടുത്ത് സോഷ്യൽമീഡിയ
അതേസമയം, ക്ലോഡിയയെ ജോലിയിൽ നിന്നും നിർബന്ധപൂർവം പറഞ്ഞു വിടേണ്ടി വന്നതിൽ ഖേദമുണ്ടെന്ന് ക്ലജ് കൗണ്‍സിൽ പ്രസിഡന്റ് അലിൻ ടിസ് പ്രതികരിച്ചു. ക്ലോഡിയയുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും മോശം വാർത്തകളും ഒഴിവാക്കാനാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ സ്ഥലത്തെ ഒരു സ്ഥാപനത്തിൽ നിയമ വിദഗ്ധയായി ജോലി ചെയ്യുകയാണ് ക്ലോഡിയ.