സ്റ്റൈല് സ്റ്റൈല് താൻ... സൂപ്പർ സ്റ്റൈലിൽ ചായ വിൽക്കുന്ന രജനീകാന്ത് ആരാധകൻ; ഏറ്റെടുത്ത് സോഷ്യൽമീഡിയ
- Published by:Naseeba TC
- news18-malayalam
Last Updated:
രജനികാന്തിന്റെ വലിയ ആരാധകനാണ് ഡോളി. നീണ്ട കോലന്‍ മുടിയും, ഒട്ടിയ മുഖവും, ചായക്കടയിലെ അഭ്യാസവും കാരണം ആരാധകര്‍ക്കിടയില്‍ 'ഇന്ത്യന്‍ ജാക്‌സ്പാരൗ' എന്ന പേരും ഡോളിക്ക് ഉണ്ട്.
എന്നെങ്കിലും നിങ്ങള്‍ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോളിയുടെ ചായക്കടയെ കുറിച്ച് കേട്ടിട്ടുണ്ടാവും. ഏതാനും വർഷങ്ങളായി നല്ല ഒന്നാന്തരം ചായയോടൊപ്പം തന്റെ തനതായ സ്‌റ്റൈലും ചേര്‍ത്താണ് ഡോളി ആളുകളെ കടയിലേക്ക് സ്വാഗതം ചെയ്യുന്നത്.
ചായ ഉണ്ടാക്കുന്നതിലും നല്‍കുന്നതിലും ഇയാള്‍ അനുവര്‍ത്തിക്കുന്ന രസകരമായ രീതി സോഷ്യൽമീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ഉയരത്തില്‍ നിന്ന് ചായപാത്രത്തിലേക്ക് പാല്‍ ഒഴിക്കുന്നതും ഒരു തുള്ളി പോലും പുറത്തു പോകാതെ ചായ അസാധാരണ കയ്യടക്കത്തോടെ അതിവേഗം ഗ്ലാസ്സുകളിലേക്ക് പകരുന്നതും വിസ്മയിപ്പിക്കുന്ന കാഴ്ച തന്നെ.
You may also like:പിറന്നാൾ സമ്മാനമായി കാമുകി ആവശ്യപ്പെട്ടത് ഒരു 'ഒട്ടകം'; ഒടുവിൽ മോഷണക്കുറ്റത്തിന് കാമുകൻ അറസ്റ്റിൽ
കഴിഞ്ഞ 20 വര്‍ഷമായി ഇത്തരം പ്രകടനങ്ങളിലൂടെ ഡോളിയും ചായക്കടയും യുവാക്കള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നു. കേവലം ചായ പകരുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഡോളിയുടെ സ്‌റ്റൈല്‍. ആവശ്യക്കാരുടെ സിഗററ്റിന് തീ കൊളുത്തുന്നതിലും, പണം വാങ്ങുന്നതിലും ബാക്കി നല്‍കുന്നതിലും ഈ സ്‌റ്റൈല്‍ നിറഞ്ഞു കാണാം.
advertisement
രാവിലെ 6 നു തുടങ്ങുന്ന കട രാത്രി 9 മണിക്ക് അടക്കും. ഉന്മേഷം നിറക്കുന്ന ചായയുടെ അനുഭവത്തിന് വെറും 7 രൂപ മാത്രമേ ഈ 'സ്‌റ്റൈലന്‍' ചായക്കാരന്‍ ഈടാക്കുന്നുള്ളു. ആദ്യമായി കടയില്‍ വരുന്നവര്‍ക്ക് കുരുമുളക് ചായ സൗജന്യമാണ്.
You may also like:ഒറ്റനോട്ടത്തിൽ ഓമനത്വം തുളുമ്പുന്ന 'കുഞ്ഞ്'; അത്ഭുതപ്പെടുത്തും ജീവൻ തുടിക്കുന്ന ഈ പാവകൾ
ദക്ഷിണേന്ത്യന്‍ സിനിമകളാണ് തന്റെ ഈ വേഗതയ്ക്കും കയ്യടക്കത്തിനും പ്രചോദനമെന്ന് ഡോളി പറയുന്നു. തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ വലിയ ആരാധകനാണ് ഇദ്ദേഹം. നീണ്ട കോലന്‍ മുടിയും, ഒട്ടിയ മുഖവും, ചായക്കടയിലെ അഭ്യാസവും കാരണം ആരാധകര്‍ക്കിടയില്‍ 'ഇന്ത്യന്‍ ജാക്‌സ്പാരൗ' എന്ന പേരും ഡോളിക്ക് ഉണ്ട്.
advertisement
ഫെയ്സ്ബുക്കിൽ സ്ട്രീറ്റ് ഫുഡ് റെസിപ്പീസ് എന്ന പേജിൽ പോസ്റ്റ് ചെയ്ത ഡോളിയുടെ വീഡിയോ ഇതിനകം നിരവധിയാളുകളാണ് കണ്ടിരിക്കുന്നത്.
ഡോളിയുടെ പ്രകടനങ്ങളെ പ്രശംസിക്കുന്നവര്‍ നിരവധിയാണ്. വീഡിയോയിലെ കമന്റുകൾ ഇതിന് തെളിവാണ്. വീഡിയോ കണ്ട ഒരാളുടെ വാക്കുകൾ ഇങ്ങനെ, വാക്കുകള്‍ ഇങ്ങനെ; 'ഇത്തരത്തില്‍ ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നവരെ കാണാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. അവര്‍ ജീവിതത്തില്‍ സംതൃപ്തരാണ്. പണമുണ്ടാക്കുന്നതിനോ ശക്തരാകാനോ അവര്‍ എന്തെങ്കിലും മോഷ്ടിക്കുകയോ ആരെയെങ്കിലും കൊല്ലുകയോ ചെയ്യുന്നില്ല'.
advertisement
അതേസമയം മറ്റൊരു അഭിപ്രായം ഇങ്ങനെ; 'ഇദ്ദേഹം വളരെ രസികനാണ്. വ്യക്തിപ്രഭാവവും ഉപഭോക്താക്കള്‍ക്ക് നല്ല സേവനം നല്‍കാനുള്ള വലിയ നൈപുണ്യവും ഇയാള്‍ക്കുണ്ട്. പൊതുവെ തട്ടുകട വിഭവങ്ങള്‍ കഴിക്കാത്ത ഞാന്‍ ഇദ്ദേഹത്തിന്റെത് പരീക്ഷിക്കും'.
'100 കോടി വർഷം ദിവസേന പരിശീലിച്ചാല്‍ മാത്രമേ ഇത്തരം ഒരു കലയില്‍ വൈദഗ്ദ്യം നേടാനാകൂ' എന്നാണ് മറ്റൊരാളുടെ അഭിപ്രായം. ഇനി എന്നെങ്കിലും നാഗ്പൂർ സന്ദർശിക്കുന്നുണ്ടെങ്കിൽ ഡോളിയുടെ ചായക്കടയിൽ എത്താൻ മറക്കേണ്ട.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 18, 2021 11:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സ്റ്റൈല് സ്റ്റൈല് താൻ... സൂപ്പർ സ്റ്റൈലിൽ ചായ വിൽക്കുന്ന രജനീകാന്ത് ആരാധകൻ; ഏറ്റെടുത്ത് സോഷ്യൽമീഡിയ