മരിയയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റഷ്യൻ പെൺകുട്ടി ഷാരൂഖ് ഖാൻ്റെ വീട് സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെയാണ് മരിയ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. താൻ വീടിന്റെ വാതിൽ മുട്ടാൻ പോവുകയാണെന്നും ഷാരുഖ് ഖാൻ അകത്തേക്ക് സ്വീകരിച്ച് ബിരിയാണിയും ഷാരൂഖാന്റെ ഒപ്പം ഒരു ബോളിവുഡ് ഡാൻസും പ്രതീക്ഷിക്കുന്നെന്നും വീഡിയോയുടെ അടിക്കുറിപ്പിലുണ്ട്.
പരമ്പരാഗത ഇന്ത്യൻ വേഷത്തിൽ ഷാരുഖാന്റെ വീടായ മന്നത്തിന് മുന്നിൽ ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന രംഗങ്ങളുമായാണ് വീഡിയോ തുടങ്ങുന്നത്.അവിടെ കൂടിയിരുന്ന ഷാരൂഖ് ഖാന്റെ മറ്റ് ആരാധകരുമായി മരിയ സംസാരിക്കുന്നതും ഷാരൂഖ് ഖാന്റെ ഏത് സിനിമയാണ് എറ്റവും ഇഷ്ടമെന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം
advertisement
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഷെയർ ചെയ്ത വീഡിയോയ്ക്ക് ആയിരക്കണക്കിന് ലൈക്കും വ്യുസുമാണ് ലഭിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ മരിയയോടുള്ള സ്നേഹം പങ്കുവച്ചുകൊണ്ട് ഷാരൂഖ് ആരാധകരുടെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്.