പാമ്പിനെ കണ്ട് ഞെട്ടിയ യുവതി ഉടൻ തന്നെ ബാത്ത്റൂമിന്റെ വാതിൽ പുറത്തു നിന്ന് അടച്ച് എമർജൻസി സർവീസിനെ വിവരമറിച്ചു. യുവതി താമസിക്കുന്ന ബിൽഡിങ്ങിലെ തന്നെ മറ്റൊരാൾ വളർത്തുന്ന പാമ്പായിരുന്നു അത്. ഇതിന്റെ കൂട് വൃത്തിയാക്കുന്നത് വരെ ഉടമസ്ഥൻ പാമ്പിനെ അയാളുടെ ശുചിമുറിയിൽ സൂക്ഷിക്കുകയായിരുന്നു. ഈ സമയം പാമ്പ് ബാത്ത് ടബിന്റെ ഡ്രെയിനിലൂടെ കടന്നാണ് യുവതിയുടെ ടോയ്ലറ്റിലെത്തിയത്. നേരത്തെയും ഈ പാമ്പിനെ ഉടമസ്ഥന്റെ കൈയിൽനിന്ന് രണ്ട് തവണ കാണാതായിരുന്നു. തുടർന്ന് അയൽവാസിയുടെ വീടിന്റെ ഗോവണിയിൽ ഇതിനെ കണ്ടെത്തിയിരുന്നു.
advertisement
എന്തായാലും സംഭവത്തിൽ ഒരു പാമ്പുപിടുത്ത വിദഗ്ധനെത്തി യുവതിയുടെ ടോയ്ലറ്റിൽ നിന്ന് പാമ്പിനെ പുറത്തെടുത്തു. പിടികൂടിയതിനുശേഷം പാമ്പിന്റെ കുറിച്ച് ചിത്രങ്ങളും അവർ എടുത്തു. രണ്ടു വർഷത്തിനിടയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമായതിനാൽ തന്നെ പാമ്പിന്റെ ഉടമസ്ഥൻ ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതികൾ നേരിടുന്നുണ്ടോ എന്ന കാര്യവും വ്യക്തമല്ല. അതേസമയം അടുത്തിടെ ടോയ്‌ലറ്റിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ട് നോക്കിയ യുവതി ഒരു കൂട്ടം പച്ചമരത്തവളകളെ തന്റെ ശുചി മുറിയിൽ കണ്ടെത്തിയതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഡസൻ കണക്കിന് തവളകൾ ടോയ്ലറ്റിനുള്ളിൽ നിറഞ്ഞിരിക്കുന്ന വിചിത്രമായ കാഴ്ച മെൽബണിൽ നിന്നുള്ള കിംബർലി എന്ന യുവതിയാണ് ടിക്ടോക്കിലൂടെ പങ്കുവെച്ചത്.