രാജസ്ഥാനിലെ ഒരു ഉള്‍നാട്ടിലെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് തയ്യാറാക്കുന്ന തനത് വിഭവങ്ങള്‍ ആസ്വദിച്ച് കഴിക്കുന്ന സച്ചിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഗോതമ്പും കമ്പവും (ബജ്‌റ) ചേര്‍ത്ത് തയ്യാറാക്കിയ ചപ്പാത്തി നെയ്യും ശര്‍ക്കരയും ചേര്‍ത്താണ് സച്ചിന്‍ കഴിക്കുന്നത്.
അടുപ്പിലെ കനലിൽ ചപ്പാത്തി ചുട്ടെടുക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. ഈ ചപ്പാത്തിയിലേയ്ക്ക് നിറയെ നെയ്യ് ഒഴിച്ച്, ഒപ്പം ശര്‍ക്കരയും ചേര്‍ത്താണ് സച്ചിന്‍ കഴിക്കുന്നത്.
അടുപ്പില്‍ തീയിലിട്ട് ചുട്ടെടുക്കുന്ന ചപ്പാത്തിക്ക് രുചി ഏറെയാണെന്ന് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സച്ചിന്‍ പങ്കുവച്ചത്.
Also read-ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; കാറുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം
എന്റെ ജീവിതത്തില്‍ ഇത്രയധികം നെയ്യ് ഞാന്‍ കഴിച്ചിട്ടില്ലെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. ഇത്ര രുചികരമായി മറ്റാര്‍ക്കും ചപ്പാത്തി തയ്യാറാക്കാന്‍ കഴിയില്ലെന്നും സച്ചിന്‍ വീഡിയോയില്‍ പറയുന്നു.