ഒരു അവാർഡ് ഷോയിൽ തനിക്ക് അസുഖം വന്ന സമയത്ത് നടൻ രാഹുൽ രവീന്ദ്രൻ എങ്ങനെയൊക്കെ കൂടെ നിന്നത് നടി പറഞ്ഞിരുന്നു. വളരെ അധികം വൈകാരികമായാണ് രാഹുൽ രവീന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് സാമന്ത പറഞ്ഞത്. ഗായിക ചിന്മയിയുടെ ഭർത്താവ് കൂടെയാണ് രാഹുൽ രവീന്ദ്രൻ.
രാഹുൽ തനിക്ക് സൗഹൃദത്തിനപ്പുറമുള്ള സഹോദരനാണ് രാഹുലെന്നാണ് സാമന്ത അവാർഡ് ഷോയിൽ പറഞ്ഞത്. കഴിഞ്ഞ ഒന്നര വര്‍ഷം ഒട്ടും വയ്യാത്ത അവസ്ഥയിലായിരുന്നെന്നാണ് നടി പറഞ്ഞത്. അവസാനത്തെ എട്ട് മാസം എന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ രാഹുല്‍ വീട്ടില്‍ വരുമായിരുന്നു. എനിക്കൊപ്പം നിന്ന് എന്നെ പരിഗണിക്കും. അപ്പോള്‍ എല്ലാ കാര്യങ്ങളും മാനേജ് ചെയ്യാനും കഴിഞ്ഞിരുന്നെന്നാണ് സാമന്ത പറഞ്ഞത്. ഈ ബന്ധത്തെ കുറിച്ച് എന്ത് പറയണമെന്ന് തനിക്കറിയില്ലെന്നും എന്റെ സഹോദരനും കുടുംബവുമാണ് രാഹുലെന്നായിരുന്നു സാമന്തയുടെ വാക്കുകൾ.
advertisement
അവാർഡ് ഷോയിൽ രാഹുലിനെ കുറിച്ച് സാമന്ത പറഞ്ഞപ്പോൾ ഭാര്യ ചിന്മയിയും സദസിലുണ്ടായിരുന്നു. ചിന്മയിയെ പോലെ മനസ്സിലാക്കുന്ന ഒരു ഭാര്യ ഉള്ളതാണ് ഈ സൗഹൃദത്തിന്റെ ശക്തിയെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തത്.