ഒരേ സമയം ഒരുപാട് തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്ന് ജോലിസ്ഥലത്ത് ആദ്യമെത്തിയപ്പോള്‍ തന്നെ തനിക്ക് മനസിലായതെന്നും ഗോ കിറ്റ പറഞ്ഞു. ഇക്കാര്യം തന്നെ വല്ലാത്തൊരു സമ്മര്‍ദ്ദത്തിലാക്കിയെന്നും ഗോ കിറ്റ കൂട്ടിച്ചേര്‍ത്തു.
പഠനങ്ങള്‍ പ്രകാരം ഓരോ ദിവസവും വ്യക്തികള്‍ ശരാശരി 35000 തീരുമാനങ്ങള്‍ വരെ എടുക്കേണ്ടിവരും. ഇത്തരത്തില്‍ തുടര്‍ച്ചയായി തീരുമാനങ്ങളെടുക്കേണ്ടിവരുന്നത് വ്യക്തികളെ മാനസികമായി തളര്‍ത്തുമെന്നും പഠനത്തില്‍ പറയുന്നു. Decision Fatigue- എന്നറിയപ്പെടുന്ന ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് തങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റിപ്പോകാനും യുക്തിപരമായി തീരുമാനങ്ങളെടുക്കുന്നതില്‍ പരാജയപ്പെടാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
advertisement
ഇക്കാര്യം മുന്നില്‍ക്കണ്ടാണ് ഗോ കിറ്റ തന്റെ ജീവിത രീതിയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. വ്യക്തിജീവിതത്തിലെ ചോയ്‌സുകള്‍ കുറയ്ക്കാനാണ് കിറ്റ ശ്രമിച്ചത്. മുന്‍ ജപ്പാനീസ് ബേസ്‌ബോള്‍ താരം ഇച്ചിറോ സുസുകിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കിറ്റ തന്റെ ജീവിതശൈലി മാറ്റിയത്.
കര്‍ശനമായ ദിനചര്യ പിന്തുടരുന്നയാളാണ് ഇച്ചിറോ സുസുകി. എല്ലാദിവസവും ഒരേ ഭക്ഷണം, ക്യത്യമായ വ്യായാമം എന്നിവ പിന്തുടരുന്നയാളാണ് സുസുകി. ഇതിലൂടെ മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വിജയം നേടാനും സുസുകിയ്ക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സുസുകിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കിറ്റ കഴിഞ്ഞ 15 വര്‍ഷമായി ഒരേ ഭക്ഷണമാണ് കഴിക്കുന്നത്. ഭക്ഷണത്തില്‍ മാത്രമല്ല വസ്ത്രത്തിലും ഇതേരീതി തന്നെയാണ് കിറ്റ പിന്തുടരുന്നത്. ഒരേ സ്റ്റൈലിലുള്ള വസ്ത്രങ്ങളാണ് കിറ്റ ധരിക്കുന്നത്. തുണിയലക്കാനും, ഷേവ് ചെയ്യാനും നഖം വെട്ടാനും വരെ കൃത്യമായ സമയക്രമം കിറ്റ തീരുമാനിച്ചിട്ടുണ്ട്. വ്യക്തിജീവിതത്തിലെ ചോയ്‌സുകള്‍ കുറയ്ക്കുന്നതിലൂടെ തന്റെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിഞ്ഞെന്നും ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനങ്ങളെടുക്കാനും കഴിഞ്ഞെന്നും കിറ്റോ പറയുന്നു.