TRENDING:

'ഓസ്‌കറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല, മമ്മൂട്ടി ഭ്രമിപ്പിച്ചു': സന്ദീപാനന്ദഗിരി

Last Updated:

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മൂട്ടി അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെ കൊണ്ടും സിനിമാലോകത്തെതന്നെ ഭ്രമിപ്പിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരാധകരെ കൊടുമ്പിരി കൊള്ളിച്ച് തിയറ്ററില്‍ മുന്നേറുകയാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. നിരവധി പേരാണ് ചിത്രത്തിനെയും മമ്മൂട്ടിയെയും പ്രശംസിച്ച് രംഗത്ത് എത്തുന്നത്. ആദ്യദിനങ്ങളില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേട്ടത്തോടെ കുതിക്കുന്ന ഭ്രമയുത്തെ അഭിനന്ദിച്ച് കൊണ്ട് സ്വാമി സന്ദീപാനന്ദഗിരി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
advertisement

ഓസ്‌കറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല എന്നാണ് മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തി സന്ദീപാനന്ദഗിരി കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മമ്മൂട്ടി അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെ കൊണ്ടും സിനിമാലോകത്തെതന്നെ ഭ്രമിപ്പിക്കുന്നു. മറ്റ് താരങ്ങള്‍ അഭിനയം കൊണ്ട് പെരുമ്പറ കൊട്ടിയെന്നും സന്ദീപാനന്ദഗിരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Also read-' ചിത്രം കണ്ടു, തികച്ചും പുതിയൊരു സിനിമാനുഭവം'; 'ഭ്രമയുഗ'ത്തെ പ്രശംസിച്ച് ജീത്തു ജോസഫ്

advertisement

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഭാരതീയ ധർമ്മ ശാസ്ത്രങ്ങളിൽ നാലു യുഗങ്ങളെക്കുറിച്ച് പറയുന്നു!

ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം,രണ്ടാമത്തേത്ത് ത്രേതായുഗം ,മൂന്നാമത്തേത് ദ്വാപരയുഗം,നാലാമത്തേത് കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ.

പുരാണങ്ങളിൽ ധർമത്തിന്റേയും അധർമത്തിന്റേയും ഏറ്റക്കുറച്ചിലുകളെ ഈ നാലു യുഗങ്ങളിലൂടെ പറയപ്പെട്ടിരിക്കുന്നു.

അതുപോലെ മനുഷ്യനിലെ ബാല്യം,കൌമാരം,യൌവ്വനം,വാർദ്ധക്യം എന്നീ അവസ്ഥകളെ യുഗങ്ങളോട് ചേർത്ത് ഉപമിച്ചിരിക്കുന്നതും കാണാവുന്നതാണ്.

#ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണ്,

advertisement

ഈയാം പാറ്റ അഗ്നിയിലേക്ക് എന്നപോലെ സ്വയമേവ ഭ്രമയുഗത്തിൽ പെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥ…..

ആൽഫ,ഫ്രാൻസിസ് ഇട്ടിക്കോര,സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി,പച്ച മഞ്ഞ ചുവപ്പ്,അന്ധർ ബധിരർ മൂകർ,മാമ ആഫ്രിക്ക,എന്നീ ക്ളാസിക്കുകൾ മലയാളത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയായ ടി.ഡി.രാമകൃഷ്ണനാണ് ഭ്രമയുഗത്തിലെ കഥാപാത്രങ്ങൾക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത്!

മഹത്തായ ആശയങ്ങൾ ഗർഭം ധരിച്ചിരിക്കുന്നു ഓരോരുത്തരുടേയും വാക്കുകളിൽ!

ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മുട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ ഭ്രമിപ്പിക്കുന്നു.ഓസ്ക്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല.

advertisement

അർജുൻ അശോകൻ,സിദ്ധാർഥ്,അമൽഡ ലിസ്,ഏല്ലാവരും അഭിനയംകൊണ്ട് പെരുമ്പറ കൊട്ടിയിരിക്കുന്നു.

സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒപ്പം അണിയറയിലെ എല്ലാ പ്രവർത്തകർക്കും നമോവാകം!

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഓസ്‌കറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല, മമ്മൂട്ടി ഭ്രമിപ്പിച്ചു': സന്ദീപാനന്ദഗിരി
Open in App
Home
Video
Impact Shorts
Web Stories