TRENDING:

നിങ്ങളുടെ ഒരു മാസത്തെ കൃത്യം ചിലവ് എത്ര വരും? കണക്ക് എഴുതിവെച്ച് സന്തോഷ് പണ്ഡിറ്റ്

Last Updated:

ഷൂട്ടിംഗ് ഉണ്ടാകുമ്പോൾ ഈ ചിലവിൽ ചെറിയ വ്യത്യാസങ്ങൾ വരാമെന്നും സന്തോഷ് പണ്ഡിറ്റ് പോസ്റ്റിൽ കുറിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു മാസത്തെ ചിലവ് എത്രവരുമെന്നുള്ള ചോദ്യത്തിന് ഉത്തരവുമായി സന്തോഷ് പണ്ഡിറ്റ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് കൃത്യമായ കണക്ക് പങ്കുവച്ചിരിക്കുന്നത്. കാര്യമായി പുറത്ത പോകാത്ത മാസമാണെങ്കിൽ ഒരു മാസത്തെ ആവറേജ് ചിലവ് 9,400 രൂപ വരുമെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിൽ പറയുന്നത്.
News18
News18
advertisement

ഒരു മാസം വാങ്ങുന്ന സാധനങ്ങളുടെ വില വിവര പട്ടിക സഹിതം സന്തോഷ് പണ്ഡിറ്റ് കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്. ഷൂട്ടിങ്ങില്ലാത്ത ഒരു മാസമാണെങ്കിൽ എഡിറ്റിംഗ്, ഗ്രാഫിക്സ്, മിക്സിംഗ്, ഓഡിയോ ജോലികൾ, സ്ക്രിപ്റ്റ് എഴുത്ത് ഒക്കെ വീട്ടിൽ വെച്ച് തന്നെ ചെയ്താലാണ് 9,400 രൂപയാകുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എൻ്റെ ഒരു മാസത്തെ ചിലവ് ഏതാണ്ട് എത്ര വരും എന്ന ചോദ്യത്തിനുള്ള ഉത്തരം..

ഒരു മാസം suppose, shooting ഇല്ല എന്നും എഡിറ്റിംഗ്, ഗ്രാഫിക്സ്, മിക്സിംഗ്, ഓഡിയോ ജോലികൾ , script എഴുത്ത് ഒക്കെ വീട്ടിൽ വെച്ച് തന്നെ ചെയ്താൽ, കാര്യമായി പുറത്ത് പോകുന്നില്ല എങ്കിൽ ഒരു മാസത്തെ ചിലവ് ആവറേജ് കണക്കാണേ..

advertisement

1) ഒരു ദിവസം 65 gr average വെച്ച്

ഒരു മാസത്തെക്കു ഉള്ള മഞ്ഞ ബസ്മതി അരി.. .. 2kg* RS 120... Rs..240 +

2) ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ബീൻസ്, തക്കാളി, ചെറിയ ഉള്ളി, ഉള്ളി, വെളുത്തുള്ളി ഇഞ്ചി etc.. avg.. Rs..450 +

3) Current bill .. average 700 രൂപ for 2 month.. ഒരു മാസം.. Rs.. 350 +

4) ഗ്രാമ്പ്, പട്ട, ഏലക്കായി, തൈര് , ചപ്പും പൊതിയും etc.. averages Rs. 500 +

advertisement

5) Steel Cut ഓട്സ്.. 1.5 kg * 240 /kg.. Rs..360 +

6) 1Kg അണ്ടി പരിപ്പ്...(വറു ക്കാത്തത്). 1000 Rs+

7) Moble recharge.. ഒരു വർഷത്തേക്ക് 3000 അടക്കും.. ആവറേജ് മാസ ചിലവ്.. Rs 250 +

8 ) 1 Kg ബദാം...1,400 +

9) ഉണക്ക കറുത്ത മുന്തിരി..ആവറേജ്.. 250 +

11) വാൾനട്ട്.. avg.. Rs.. 500

12) ആപ്പിൾ, മാങ്ങ, നേന്ത്ര പഴം, ഓറഞ്ച്, മുന്തിരി etc ave..Rs 1500 +

advertisement

13) തേൻ...ആവറേജ് .. Rs 500 +

14) പാൽ ആവറേജ്.. Rs 450 +

15) കാരക്ക അച്ചാർ.. Rs 85 +

16) ചെറു പയർ, മമ്പയർ, കടല, ഉലുവ ...avg Rs 500 +

17) stationary.. Rs 100 +

18) bus, train യാത്രാ, ഓട്ടോ ചിലവ്.. ആവറേജ് Rs 300 +

.

19) പശു നെയ്യ്.. ആവറേജ് Rs 250 +

advertisement

19) മറ്റു കാണാ ചിലവ് Rs 100 +

ആകെ മൊത്തം ടോട്ടൽ .എനിക്ക് ഒരാൾക്ക് മാത്രം . ഒരു മാസം ചിലവ്.. Average..Rs.9,400 .

കൂട്ടുകാരുടെ ഇതുപോലുള്ള ഒരു മാസത്തെ ചിലവ് ഒരു രസത്തിന് കൂട്ടി നോക്കിയിട്ടുണ്ടോ ?

(വാൽ കഷ്ണം.. ഷൂട്ടിംഗ് ഉണ്ടാകുമ്പോൾ ഈ ചിലവിൽ ചെറിയ വ്യത്യാസങ്ങൾ വരാം. )

മലയാളം വാർത്തകൾ/ വാർത്ത/Buzz/
നിങ്ങളുടെ ഒരു മാസത്തെ കൃത്യം ചിലവ് എത്ര വരും? കണക്ക് എഴുതിവെച്ച് സന്തോഷ് പണ്ഡിറ്റ്
Open in App
Home
Video
Impact Shorts
Web Stories