“എന്റെ ഇളയ സഹോദരനും അവന്റെ ക്ലാസിലെ ആൺകുട്ടികൾക്കും ഇരിക്കാൻ ഒരു പ്രത്യേക നിര നൽകണം''- പ്രിൻസിപ്പലിന് നൽകിയ അപേക്ഷയുടെ ചിത്രം എക്സിൽ പങ്കുവെച്ച് അപൂർവ എന്ന യൂസർ കുറിച്ചു. പ്രിൻസിപ്പലിനെ അഭിസംബോധന ചെയ്ത അപേക്ഷയിൽ, "പെൺകുട്ടികൾക്ക് ഒരു പ്രത്യേക വരി നൽകണമെന്ന് ഞങ്ങൾ (എല്ലാ ആൺകുട്ടികളും) അഭ്യർത്ഥിക്കുന്നു, കാരണം അവർ വരികളിലെ ആദ്യ രണ്ട് സീറ്റുകൾ പിടിച്ചെടുക്കുന്നു." - അപേക്ഷയിൽ പറയുന്നു.
മുന്നിലിരിക്കുന്ന പെൺകുട്ടികളുടെ മുടി പ്രശ്നമുണ്ടാക്കുന്നുവെന്നും അപേക്ഷയിൽ പറയുന്നു. ക്ലാസിലുണ്ടായിരുന്ന ആണ്‍കുട്ടികളുടെ ഒപ്പും നിവേദനത്തിലുണ്ട്. അഞ്ചുലക്ഷം പേർ ഇതിനോടകം ഈ നിവേദനത്തിന്റെ ചിത്രം കണ്ടുകഴിഞ്ഞു. 8400 പേര്‍ ലൈക്കും ചെയ്തു. ഒട്ടേറെ പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്.
ചിത്രത്തിനുതാഴെ വന്ന ചില കമന്റുകൾ:
''ശ്രുതി മേമിന് (പ്രിൻസിപ്പൽ) ചിരിക്കാൻ നല്ല വക ലഭിച്ചു. വളരെ ക്യൂട്ടായ നിങ്ങളുടെ സഹോദരൻ ഒരു ആലിംഗനം അർഹിക്കുന്നു''- ഒരു യൂസർ കുറിച്ചു.
"എന്റെ അപേക്ഷയേക്കാൾ മികച്ചത്"- എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
ഒരു കമന്റ് ഇങ്ങനെ- “കാരണം നീതീകരിക്കാവുന്നതാണ്. ആരും അവരുടെ നോട്ട്ബുക്കുകളിൽ മുടി ആഗ്രഹിക്കുന്നില്ല''.
''ഞാനും അവരുടെ നീണ്ട മുടിയിൽ വിഷമിച്ചിട്ടുണ്ട്. ഈ ട്വീറ്റ് എനിക്ക് നൊസ്റ്റാൾജിയ നൽകി," - മറ്റൊരു X ഉപയോക്താവ് കുറിച്ചു.