TRENDING:

'നിങ്ങൾ എനിക്ക് നല്‍കിയ സ്‌നേഹത്തിന്റെ 150% അവന് നല്‍കുക'; മകന്റെ ആദ്യ സംവിധാന സംരംഭത്തിൽ ഷാരൂഖ് ഖാന്‍

Last Updated:

പ്രിവ്യു ചടങ്ങിൽ നടൻ ഷാരൂഖ് മകനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാന്‍. കഴിഞ്ഞ ദിവസമാണ് നടന്റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന 'ദി ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ' പ്രിവ്യു പരിപാടി നടന്നത്. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമിക്കുന്ന സീരിസാണ് ഇത്. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്ന സീരീസ് നിർമ്മിച്ചിരിക്കുന്നത് ഗൗരി ഖാനാണ്. സിനിമാ വ്യവസായത്തിൻ്റെ പശ്ചാത്തലത്തിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.
News18
News18
advertisement

ഇപ്പോഴിതാ, പ്രിവ്യു ചടങ്ങിൽ നടൻ ഷാരൂഖ് മകനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഏറെ വൈകാരികമായാണ് നടൻ സംസാരിക്കുന്നത്. പരിപാടിയിൽ നടനൊപ്പം ഭാര്യ ഗൗരി ഖാനും പങ്കെടുത്തിരുന്നു. മുംബൈയിലെ പുണ്യഭൂമിയില്‍ തന്റെ മകൻ ആദ്യ കാല്‍വെപ്പ് നടത്തുകയാണെന്നും പ്രേക്ഷകർ തനിക്ക് നല്‍കിയ സ്‌നേഹത്തിന്റെ 150% അവന് നൽകണമെന്നും നടൻ പറഞ്ഞു.

നടന്റെ വാക്കുകൾ ഇങ്ങനെ, 'ഇന്ന് അവന്‍ നിങ്ങളുടെ മുന്നിലെത്തുമ്പോള്‍, അവന്റെ വര്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍, ദയവായി അവനുവേണ്ടി കൈയടിക്കുക. ആ കൈയടികള്‍ക്കൊപ്പം അല്‍പ്പം അനുഗ്രഹവും പ്രാര്‍ത്ഥനയും നല്‍കുക. ഞാന്‍ നിങ്ങളോട് മുമ്പ് പറഞ്ഞതുപോലെ, നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിന്റെ 150% അവന് നല്‍കുക'. ഷാരൂഖ് ഖാന്‍ പറഞ്ഞു

advertisement

സീരിസിൽ ബോബി ഡിയോള്‍, ലക്ഷ്യ, സഹേര്‍ ബംബ, മനോജ് പഹ്വ, മോന സിംഗ്, മനീഷ് ചൗധരി, രാഘവ് ജുയല്‍, അന്യ സിംഗ്, വിജയ്ന്ത് കോഹ്ലി എന്നിവര്‍ക്കൊപ്പം രജത് ബേദിയും ഗൗതമി കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതേസമയം, ആര്യൻ ഖാൻ സിനിമാ രംഗത്ത് സജീവമാകുന്നത് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നിങ്ങൾ എനിക്ക് നല്‍കിയ സ്‌നേഹത്തിന്റെ 150% അവന് നല്‍കുക'; മകന്റെ ആദ്യ സംവിധാന സംരംഭത്തിൽ ഷാരൂഖ് ഖാന്‍
Open in App
Home
Video
Impact Shorts
Web Stories