സിനിമ ചർച്ചയായതോടെ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത് യഥാർത്ഥ ശകുന്തള ദേവിയുടെ പഴയ വീഡിയോ ആണ്. കുഴപ്പം പിടിച്ച കണക്കുകൾ നൊടിയിടകൊണ്ട് പരിഹരിക്കുന്ന കണക്കിലെ മാന്ത്രിക.
കണക്കുകൾ സെക്കന്റുകൾ കൊണ്ട് പരിഹരിച്ച ശകുന്തള ദേവി ലോകം മുഴുവൻ അറിയപ്പെടുന്ന ഇന്ത്യക്കാരിയാണ്. പേനയോ പേപ്പറോ കാൽക്കുലേറ്ററോ ഇല്ലാതെ സെക്കന്റുകൾക്കുള്ളിലാണ് ശകുന്തളയുടെ കണക്കുകൂട്ടൽ.
TRENDING:സ്യൂട്ട്കേസിലെ മൃതദേഹം മകളുടേതെന്ന് മാതാവ്; ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്; ജീവനോടെ ഹാജരായി മകൾ
advertisement
[NEWS]മകനൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത വയോധികയ്ക്ക് പിന്നിൽ നിന്നുള്ള വാഹനമിടിച്ച് വീണ് ദാരുണാന്ത്യം[NEWS]'ഒന്നുകിൽ മുരളീധരൻ മന്ത്രിസ്ഥാനം രാജിവെയ്ക്കണം; അല്ലെങ്കിൽ പ്രധാനമന്ത്രി പുറത്താക്കണം'; കോടിയേരി ബാലകൃഷ്ണൻ [NEWS]
1977 ലെ വീഡിയോ ആണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഈ വീഡിയോയിൽ യഥാർത്ഥ ശകുന്തളാ ദേവിയെ കാണാം. കാണികൾ നൽകിയ പ്രശ്നം പിടിച്ച കണക്കുകൾക്ക് സെക്കന്റുകൾക്കുള്ളിലാണ് ശകുന്തള ഉത്തരം നൽകുന്നത്.
ഇന്ത്യൻ കാണികൾക്ക് മുന്നിലാണ് ശകുന്തളയുടെ പ്രകടനം. അന്താരാഷ്ട്ര വേദികളിൽ തന്റെ കഴിവ് തെളിയിച്ച ശകുന്തള ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷം നടത്തിയ ഷോ ആണ് ഇത്.
1929 ൽ ബാംഗ്ലൂരിലാണ് ശകുന്തള ദേവിയുടെ ജനനം. പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം പോലും ലഭിക്കാതെയാണ് ശകുന്തള ഗണിതത്തിൽ ഗിന്നസ് റെക്കോർഡ് അടക്കമുള്ള ബഹുമതികൾ സ്വന്തമാക്കിയത്.