accidentകൊച്ചി: മകനൊപ്പം ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യവേ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികയായ അമ്മ മരിച്ചു.
മൂവാറ്റുപുഴ മുളവൂര്‍ സ്വദേശിനി ശ്രീദേവി ശശിയാണ് മരിച്ചത്. എം.സി റോഡില്‍ മണ്ണൂര്‍ ഭാഗത്തായിരുന്നു അപകടം. സ്കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്തിരുന്ന ശ്രീദേവിയെ പിന്നാലെയെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
You may also like:മാസ്ക്ക് ധരിക്കാത്തവർക്ക് പിഴ; ഒറ്റ ദിവസം ഖജനാവിൽ എത്തിയത് 13 ലക്ഷത്തോളം രൂപ [NEWS]മൂന്നു വയസുകാരന്റെ മരണം; നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം [NEWS] എറണാകുളത്ത് രണ്ട് ആഴ്ച്ചയ്ക്കിടെ രോഗം ബാധിച്ചത് ആയിരം പേർക്ക് [NEWS]
കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു അപകടം. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീദേവി ഇന്നു വൈകിട്ടാണ് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident Death