യുവതിയുടെ സഹോദരനാണ് ആ അത്ഭുതപ്പെടുത്തുന്ന കണ്ടെത്തല്‍ നടത്തിയത്. സഹോദരീഭര്‍ത്താവിന്റെ ചിതാഭസ്മം സൂക്ഷിച്ചിരുന്ന കുപ്പി പരിശോധിക്കുന്നതിനിടയില്‍ അതിനുള്ളില്‍ ഒരു വിചിത്രമായ ലോഹത്തില്‍ നിര്‍മിച്ച വസ്തു കണ്ടെത്തി. അത് കണ്ട് അയാള്‍ അമ്പരന്നുപോയി. ജിജ്ഞാസയും ആശയക്കുഴപ്പവും തോന്നിയ അദ്ദേഹം അതിന്റെ ഒരു ചിത്രം സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ പങ്കുവെച്ചു. ''ഇത് എന്റെ സഹോദരി ഭര്‍ത്താവിന്റെ ചിതാഭസ്മത്തില്‍ നിന്ന് കണ്ടെത്തിയതാണ്. എന്റെ സഹോദരി അദ്ദേഹത്തിന്റെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഒരു കുപ്പിയില്‍ സൂക്ഷിക്കുന്നുണ്ട്. അവര്‍ ഒന്നിച്ച് സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ച സ്ഥലങ്ങളിലേക്ക് ഇതും കൊണ്ടുപോകാന്‍ സഹോദരി ആഗ്രഹിക്കുന്നു. എന്നാല്‍, ഇതിനുള്ളില്‍ ഈ വസ്തു എന്താണെന്ന് അവര്‍ക്ക് അറിയില്ല,'' യുവാവ് പറഞ്ഞു.
advertisement
യുവാവിന്റെ പോസ്റ്റ് വളരെപ്പെട്ടെന്നാണ് വൈറലായത്. 21,000ലധികം അപ് വോട്ടുകളും 1,100 കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്. മൃതദേഹം ദഹിപ്പിക്കുന്ന ശ്മശാനങ്ങളിൽ ജോലി ചെയ്യുന്നവരും കമന്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.
ചിതാഭസ്മത്തിനുള്ളില്‍ എന്തായിരിക്കും?
''മരിച്ചുപോയ ആളുടെ ശരീരത്തില്‍ എന്തെങ്കിലും ഉപകരണങ്ങള്‍ പിടിപ്പിച്ചിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ അതായിരിക്കാം. സാധാരണയായി അവ ചാരത്തില്‍ നിന്ന് നീക്കം ചെയ്ത് പ്രത്യേകമായി തിരികെ നല്‍കും,'' ഒരാള്‍ പറഞ്ഞു.
''ഞാന്‍ ഒരു ശവസംസ്‌കാര കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. അത് ഒരു ആശുപത്രി ഗൗണിലെ ബട്ടണാണ്. ശവ സംസ്‌കാര വേളയില്‍ സാധാരണയായി ലോഹമോ പ്ലാസ്റ്റിക് വസ്തുക്കളോ എടുത്തുമാറ്റാറുണ്ട്. ഇതുപോലെയുള്ള വസ്തുക്കള്‍ കടന്നുകൂടുന്നത് വളരെ അപൂര്‍വമാണ്,'' മറ്റൊരാള്‍ പറഞ്ഞു.
''ഇത് ട്രൗസറിന്റെ ബട്ടണോ ജാക്കറ്റോ പോലെയാണ് തോന്നുന്നത്. ഇത്തരത്തിലുള്ള വസ്തുക്കള്‍ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ടെന്ന് ശവസംസ്‌കാര ചടങ്ങിന് നേതൃത്വം വഹിക്കുന്ന ഒരാള്‍ അഭിപ്രായപ്പെട്ടു. ഇത് മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ബാഗിലെ ഒരു ബട്ടണിനോട് സാമ്യമുള്ളതാണ്. ചിലപ്പോള്‍ ഇത്തരം ബാഗുകള്‍ മൃതദേഹത്തിനൊപ്പം ദഹിപ്പിക്കുന്നു. സംസ്‌കരിക്കുന്ന സമയത്ത് ലോഹം കൊണ്ട് നിര്‍മിച്ച വസ്തുക്കള്‍ നീക്കം ചെയ്യുമെങ്കിലും ഇത് അതിലുള്‍പ്പെടാതെ പോയതാകാം,'' മറ്റൊരു ഉപയോക്താവ് പറഞ്ഞു.
വസ്തു എന്താണെന്ന് തിരിച്ചറിയാന്‍ ശവസംസ്‌കാരം നടത്തിയ സ്ഥലവുമായി ബന്ധപ്പെടാന്‍ പലരും ഉപദേശിച്ചു. എന്തായാലും അപൂര്‍വമായി ലഭിച്ച ആ വസ്തു മരിച്ചയാളുടെ സ്മാരകമായി നിലകൊള്ളുകയാണ്. ഒരിക്കല്‍ ഭൂമിയില്‍ ജീവിച്ചിരുന്ന ഒരാളുടെ അപ്രതീക്ഷിതമായ ഓര്‍മപ്പെടുത്തലുമായി.