"എന്റെ വിട്ടുമാറാത്ത വേദനയ്ക്ക് കാരണം എന്റെ മാറിടം ഇംപ്ലാന്റ് ചെയ്തതാണെന്ന് ഞാന്‍ മനസ്സിലാക്കി. എന്റെ ശരീരത്തിന്റെ ഊര്‍ജസ്വലതയും ശേഷിയും ചൈതന്യവും വീണ്ടും തിരികെ കൊണ്ടുവരുന്നതിനായി എന്റെ ബ്രെസ്റ്റ് ഇംപ്ലാന്റുകള്‍ എന്നന്നേക്കുമായി നീക്കം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു," ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു.
വിട്ടുമാറാത്ത വേദന, പേശികള്‍ക്ക് ക്ഷീണം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍: ഡോക്ടര്‍മാര്‍ പറയുന്നത്
മാറിടം ഇംപ്ലാന്റ് ചെയ്യുമ്പോള്‍ ശരീരത്തിന്റെ കാഴ്ചയില്‍ മാത്രമല്ല മാറ്റം വരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും അധികമായി ഭാരമുണ്ടാക്കുകയുംചെയ്യും.
advertisement
"സ്തന ഇംപ്ലാന്റുകള്‍ ശരീരത്തില്‍ ഗണ്യമായ അളവില്‍ ശാരീരിക സമ്മര്‍ദം ചെലുത്തും. കാരണം അവ നെഞ്ചിന്റെ ഭിത്തി താങ്ങുന്ന ഭാരം വര്‍ധിപ്പിക്കുന്നു," റോഹ്തക്കിലെ യെല്ലോ ഫെര്‍ട്ടിലിറ്റിയിലെ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രീഷ്യന്‍, ഗൈനക്കോളജിസ്റ്റ് ആന്‍ഡ് അഡ്വാന്‍സ്ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജന്‍ ഡോ. ഇഷ നന്ദല്‍ പറഞ്ഞു.
കാലക്രമേണ ഈ അധികഭാരം ശരീരത്തിന്റെ മുകള്‍ ഭാഗത്തെ പേശികളെയും ലിഗ്മമെന്റുകളെയും ബുദ്ധിമുട്ടിലാക്കും. ഇത് ഉറക്കത്തെയും ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തെ പോലും ബാധിച്ചേക്കാവുന്ന വിട്ടുമാറാത്ത അസ്വസ്ഥത ഉണ്ടാക്കും.
"ഈ സമ്മര്‍ദം പലപ്പോഴും സ്ത്രീകളില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. സ്ഥിരമായ നടുവേദന, ശരീരത്തിന്റെ രൂപഘടനയില്‍ മാറ്റം, പേശികള്‍ക്ക് കടുത്ത ക്ഷീണം എന്നിവ ഉണ്ടാക്കും. ഭാരത്തിലുണ്ടാകുന്ന വ്യത്യാസം മൂലം സ്വാഭാവികമായും തോളുകള്‍ മുന്നോട്ട് വലിയാന്‍ കാരണമാകും. ഇത് പലപ്പോഴും കഴുത്തില്‍ ബുദ്ധിമുട്ടുകള്‍, നടുവേദന, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. ഇത് നേരത്തെ തന്നെ കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ സ്ഥിരമായി ബുദ്ധിമുട്ടിലാക്കാന്‍ സാധ്യതയുണ്ട്," ഡോ. നന്ദല്‍ കൂട്ടിച്ചേര്‍ത്തു.
"ഇത്തരത്തില്‍ ഇംപ്ലാന്റുകള്‍ ഘടിപ്പിക്കുമ്പോള്‍ ശരീരം അതിനെതിരേ സ്വഭാവികമായ രോഗപ്രതിരോധ പ്രതികരണം നടത്തും. ഇത് ചിലപ്പോള്‍ ഹോര്‍മോണ്‍ റിപ്പിള്‍ ഇഫക്ടുകള്‍ക്ക് കാരണമാകും. ഒരു ഇംപ്ലാന്റിന് ചുറ്റും വിട്ടുമാറാത്ത വീക്കം അല്ലെങ്കില്‍ തുടര്‍ച്ചയായ രോഗപ്രതിരോധ പ്രതികരണം ഉണ്ടാകുന്നത് ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകും. പ്രത്യേകിച്ച് കോര്‍ട്ടിസോള്‍, ഈസ്ട്രജന്‍ എന്നിവയെ ഗുരുതരമായി സ്വാധീനിക്കും," അവര്‍ പറഞ്ഞു. ഈ മാറ്റങ്ങള്‍ മാനസികാവസ്ഥയെ സ്വാധീനിക്കുകയും ഉപാപചയപ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. കൂടാതെ, ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം. പല സ്ത്രീകളും നിസ്സാരമായി കാണുന്ന ലക്ഷണങ്ങളാണ് ഇത്.
"ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്. മാറിടം ഇംപ്ലാന്റ് ചെയ്യുന്നതും അത് നീക്കം ചെയ്യുന്നതും പോലെയുള്ള പ്രധാന ശസ്ത്രക്രിയ ശരീരത്തിന്റെ ഹോര്‍മോണ്‍ സംവിധാനത്തില്‍ താത്കാലികമായുള്ള സമ്മര്‍ദം ഉണ്ടാക്കുന്നു. ശരീരത്തിന് ഹോര്‍മോണ്‍ സ്ഥിരത കൈവരിക്കാന്‍ സമയം ആവശ്യമായി വരും. ആവര്‍ത്തിച്ചുള്ള നടപടിക്രമങ്ങള്‍ ഈ വീണ്ടെടുക്കല്‍ കാലയളവ് നീട്ടിയേക്കാം," ഡോ.നന്ദല്‍ പറഞ്ഞു.
